ന്യൂദൽഹി : 27 വർഷത്തിനുശേഷം ദൽഹിയിൽ വീണ്ടും അധികാരത്തിലെത്തിയ ശേഷം ബിജെപി സർക്കാർ ആദ്യമായി സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു. ഇന്ന് മുതൽ ദൽഹിയുടെ ബജറ്റ് സമ്മേളനം ആരംഭിക്കും.
നാളെ സംസ്ഥാന മുഖ്യമന്ത്രി രേഖ ഗുപ്ത ബജറ്റ് അവതരിപ്പിക്കും. ഈ നാല് ദിവസത്തെ സെഷൻ മാർച്ച് 28 വരെ തുടരും. നിയമസഭാ സ്പീക്കർ വിജേന്ദ്ര ഗുപ്ത പറയുന്നതനുസരിച്ച് മാർച്ച് 25 ന് ബജറ്റ് അവതരിപ്പിക്കുമെന്നും അടുത്ത ദിവസം തന്നെ അത് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച പുറത്തിറക്കിയ പരിപാടികളുടെ പട്ടിക പ്രകാരം ഇന്ന് ദൽഹിയില ഏറ്റവും പ്രധാനപ്പെട്ട വിഷയമായ ജലപ്രതിസന്ധിയെക്കുറിച്ച് ഒരു ചർച്ച നടക്കുമെന്നത് ശ്രദ്ധേയമാണ്. ചർച്ചക്ക് കീഴിൽ ദൽഹിയിലെ ജലക്ഷാമം, മലിനജല സംവിധാനത്തിലെ തടസ്സം, മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നാണ്.
ദൽഹി നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ദൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടും സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭയുടെ പരിപാടികളുടെ പട്ടികയിലും മാർച്ച് 25 ന് മുഖ്യമന്ത്രി രേഖ ഗുപ്ത ബജറ്റ് അവതരിപ്പിക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരിക്കുമെന്നും അവിടെ അംഗങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ എല്ലാ ദിവസവും രാവിലെ 11 മണിക്ക് നിയമസഭാ സമ്മേളനം ആരംഭിക്കും.
അതേസമയം തന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കാൻ പോകുന്ന ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, നിർദ്ദിഷ്ട ബജറ്റിനെ വികസിത ദൽഹിയുടെ ബജറ്റ് എന്നാണ് വിശേഷിപ്പിച്ചത്. ദൽഹിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക ശാക്തീകരണം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും തന്റെ ആദ്യ ബജറ്റ് എന്ന് അവർ പറയുന്നു. 27 വർഷത്തിന് ശേഷം ദൽഹിയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത പരാജയം സമ്മാനിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: