ഷാങ്ഹായ് : ചൈനയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിനായി ഭാരതീയ സംസ്കാരം സംരക്ഷിക്കുന്നതിനു വേണ്ടി ഹിന്ദു ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യൻ സമൂഹത്തോടൊപ്പം ഹിന്ദു പുതുവത്സരമായ ഗുഡി പദ്‌വ ആഘോഷിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ഇന്ത്യൻ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി തങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച് ഗുഡി പദ്‌വയെ പരാമർശിച്ച് ചൈനയിലെ ഇന്ത്യൻ മിഷൻ ഇത് ആഘോഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഉത്സവം പ്രധാനമായും ആഘോഷിക്കുന്നത് മഹാരാഷ്‌ട്രയിലെയും ഗോവയിലെയും ആളുകളാണ്. വർണ്ണാഭമായ അലങ്കാരങ്ങളും, പൂക്കൾ, മാങ്ങ, വേപ്പില എന്നിവയാൽ അലങ്കരിച്ച ഗുഡി പതാകയുമായി തെരുവുകളിലൂടെയുള്ള ഘോഷയാത്രയും ഉത്സവത്തിന്റെ പ്രത്യേകതയാണ്. ചൈത്ര നവരാത്രിയിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നീ മുദ്രാവാക്യങ്ങൾക്ക് കീഴിൽ ഷാങ്ഹായിലെ മഹാരാഷ്‌ട്ര സമൂഹത്തോടൊപ്പം ഗുഡി പദ്‌വ ആഘോഷിക്കാനാണ് ഹൈക്കമ്മീഷന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: