തിരുവനന്തപുരം: സഹോദരന്മാരുടെ മക്കൾ തമ്മില്‍ പ്രണയവും വഴിവിട്ട ബന്ധവും കാണിക്കുന്ന നാരായണീന്റെ മക്കള്‍ എന്ന സിനിമയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയരുന്നു. ജനങ്ങളെ സാംസ്കാരികമായി ഉയര്‍ത്തുക എന്ന കടമയാണ് സാധാരണ കലകള്‍ നിര്‍വ്വഹിക്കേണ്ടതെങ്കില്‍ ഇവിടെ സമൂഹത്തെ കൂടുതല്‍ അധമ ചിന്തകളിലേക്ക് നയിക്കുന്നു എന്ന വിമര്‍ശനമാണ് ഈ സിനിമയ്‌ക്കെതിരെ ഉയരുന്നത്.
നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിനെതിരെ കടുത്ത വിമശനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയരുകയാണ്. .വിദേശത്ത് നിന്ന് അച്ഛനൊപ്പം സ്വന്തം നാട്ടിലെത്തിയ നിഖില്‍. ഇളയച്ഛനെയും കുടുംബത്തെയും ആദ്യമായി കാണുന്ന ആതിര. സഹോദരങ്ങളായി കാണേണ്ട ഈ കുട്ടികള്‍ തമ്മില്‍ പ്രണയവും അനന്തരം വഴിവിട്ട ബന്ധത്തിലേക്കും നീങ്ങുന്നതാണ് പ്രമേയം. ഇവിടെയും ഹൈന്ദവ സംസ്കാരം അധപതിക്കുന്നതായാണ് കാണിക്കുന്നത്. ആരാണ് ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്നേ ഇനി അറിയാനുള്ളൂ. അതിന് പിന്നില്‍ എന്തെങ്കിലും ഗൂഢഅജണ്ടയുണ്ടോ? ശരണ്‍ വേണുഗോപാല്‍ എന്ന ഹൈന്ദവ സമുദായത്തില്‍ നിന്നു തന്നെയുള്ള ഒരാളാണ് ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും എന്നത് കാണുമ്പോള്‍ അപമാനഭാരത്താല്‍ തലകുനിക്കേണ്ടി വരുന്നു. തിയറ്ററുകളില്‍ എത്തുന്നത് ടീനേജുകാരായതിനാല്‍ അവരെ മോഹിപ്പിക്കുന്ന തെറ്റുകളിലേക്ക് നയിക്കുന്നത് പടത്തിന്റെ റേറ്റിംഗ് കൂട്ടുമെന്നാണ് ശരണ്‍ വേണുഗോപാലിന്റെ മനസ്സില്‍?
സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതാണ് സഹോദരങ്ങളായി കാണേണ്ടവര്‍ തമ്മിലുള്ള പ്രണയവും വഴിവിട്ട ബന്ധവും. കേരളത്തിലെ ഹിന്ദു സമൂഹം അതിനെ ഒരിയ്‌ക്കലും അംഗീകരിക്കാന്‍ പോകുന്നില്ല. ഇത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ ആരായിരിക്കാം ആ കഥാകൃത്തിനേയും സംവിധായകനേയും പ്രേരിപ്പിച്ചത്? സംവിധായകനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
സഹോദരന്റെയും സഹോദരിയുടെയും മക്കൾ തമ്മിൽ വിവാഹിതരാകുന്ന സമ്പ്രദായം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അതാണ് മുറപ്പെണ്ണ് എന്ന സങ്കല്‍പം. അതുപോലെ തന്നെയല്ലേ, സഹോദരന്മാരുടെ മക്കളെന്ന ചോദ്യവും ചില വിഡ്ഡീകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുകയാണ്. വൈദ്യശാസ്ത്രം പോലും അംഗീകരിക്കാത്തതാണ് ഈ ബന്ധം. അവരുടെ കുഞ്ഞുങ്ങള്‍ക്ക് ജനിതകരോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലുമാണ്. ഹിന്ദു സംസ്കാരവും വൈദ്യശാസ്ത്രവും അംഗീകരിക്കാത്ത ഇത്തരമൊരു ബന്ധം ഉയര്‍ത്തിക്കാട്ടുന്നത് സനാതനധര്‍മ്മത്തെയും ഹൈന്ദവസംസ്കാരത്തെയും പുച്ഛിക്കുന്നതിന് തുല്ല്യം തന്നെ.
“രക്തബന്ധങ്ങൾ തമ്മിലുള്ള പ്രണയബന്ധം ഓർഗാനിക്കായി സംഭവിച്ചു പോയ ഒരു പ്രോസസ് ആണ്. വളരെ നാച്ചുറലായി സംഭവിക്കാവുന്ന കാര്യങ്ങളെ ഒരു സെൻസർഷിപ്പോടുകൂടി സമീപിക്കേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പ്രസ്‌തുത രംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കും ചോദ്യങ്ങൾക്കും ഞാനെന്റെ സിനിമയിലൂടെ തന്നെ മറുപടി പറഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം.”- ഇതാണ് വിവാദങ്ങളോടുള്ള ശരണ്‍ വേണുഗോപാലിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: