കേരളാ രാഷ്‌ട്രീയത്തില്‍ ബിജെപി പുതിയ ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണെന്ന ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷനാകുന്ന ആദ്യ എഞ്ചിനീയര്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍ എന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടുന്നു.
സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും.
”രാജീവ് ചന്ദ്രശേഖര്‍ എന്ന പ്രൊഫഷണല്‍ കേരളാ ബിജെപിയുടെ തലവനാകുമ്പോള്‍ അത് കേരള രാഷ്‌ട്രീയത്തില്‍ പുതിയ ബഞ്ച് മാര്‍ക്കാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് മാത്രമല്ല കേരളത്തിന്റെ പൊതു സമൂഹത്തിനും ഉണര്‍വ്വേകും. ഇന്നല്ലെങ്കില്‍ നാളെ കേരള രാഷ്‌ട്രീയം ബിജെപി തെളിയിച്ച വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ തലവനാകുന്ന ആദ്യ എഞ്ചിനീയര്‍ കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.
എന്‍ജിനീയറുടെ കൃത്യത, സംരംഭകന്റെ കൗശലം എന്നിവയ്‌ക്കൊപ്പം രാഷ്‌ട്രതന്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണവും കൃതഹസ്തതയും കൂടി ചേരുമ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു ഡെഡ്‌ലി കോംബിനേഷന്‍ ആകും. മുന്‍ വിധികളും പരിഗണനകളും ഇല്ലാതെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാനും അദ്ദേഹത്തിന് കഴിയും. പുതിയ നിയോഗവുമായി കരിയറില്‍ പുതിയ ഇന്നിംഗ്‌സ് തുടങ്ങുന്ന നിയുക്ത ബിജെപി സംസ്ഥാന അധ്യക്ഷന് ആശംസകള്‍”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: