കൊച്ചി : എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം. കെ. ഫൈസിയുടെ ഹവാല ഇടപാടുകളിലേക്ക് ഇഡിക്ക് സൂചന ലഭിച്ചത് സിദ്ദിഖ് കാപ്പൻ – ഫൈസി വാട്സാപ് ചാറ്റുകൾ. എം. കെ. ഫൈസിയുടെ 95671 61420 മൊബൈൽ നമ്പരിൽ നിന്നു സിദ്ദിഖ് കാപ്പനുമായി നടത്തിയ വാട്സാപ് ചാറ്റുകൾ ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫ് മുഖേന നടത്തുന്ന ഹവാല ഇടപാടുകളെ കുറിച്ചു സൂചന നൽകുന്നതാണ്.
ദൽഹി കലാപ വേളയിൽ ഹിന്ദു വിരുദ്ധ വാർത്തകൾ കേരളത്തിലെ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായി മാധ്യമ പ്രവർത്തകർക്ക് നൽകേണ്ട പ്രതിഫലവും ചാറ്റിൽ സൂചിപ്പിട്ടുണ്ട്. സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകളിൽ നടന്ന ചാറ്റുകൾ പോപ്പുലർ ഫ്രണ്ട് പേ റോളിലുള്ള മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, സാമൂഹിക പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവരെ കുറിച്ചും സൂചനകൾ നൽകുന്നുണ്ട്.
തീവ്രവാദ കേസുകളിൽ പെട്ടവർക്ക് എൻസിഎച്ച്ആർഒ മുഖേന നിയമ സഹായം നൽകുന്നതിനെ കുറിച്ചും ഹിറ്റ് സ്ക്വാഡ് ആയുധ പരിശീലനത്തിന് ഉൾപ്പെടുത്തേണ്ട വിശ്വസ്ത പ്രവർത്തകരെ കുറിച്ചും കാപ്പൻ പിഎഫ്ഐ – എസ്ഡിപിഐ നേതാക്കളുമായി ആശയവിനിമയം നടത്തിയതും ഇഡി- എൻഐഎ അന്വേഷണങ്ങൾക്ക് തുമ്പായി.
ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ച സിദ്ദിഖ് കാപ്പന്റെ 10 വാട്സാപ് ഗ്രൂപ്പുകൾ ഇവയാണ്.
1. എൻസിഎച്ച്ആർഒ ലീഗൽ സെൽ
2. മീഡിയ പോപ്പുലർ ഫ്രണ്ട്- പി എഫ് ഐ മീഡിയ സെൽ ഭാരവാഹികളും വിശ്വസ്ത മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ്
3. എസ്ഡിപിഐ പൂച്ചാലമാട്
4. എസ്ഡിപിഐ പൂച്ചാലമാട് ബ്രാഞ്ച്
5. എസ്ഡിപിഐ -കെഎൻഎംപി മെമ്പേഴ്സ്
6. ദൽഹി ഫ്രണ്ട് അപ്ഡേറ്റ്സ് – പി എഫ് ഐ ദൽഹി നേതാക്കൾ ഉൾപ്പെട്ട ഗ്രൂപ്പ്.
7. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പ് – ക്യാംപസ് ഫ്രണ്ട് പ്രചരണവുമായി ബന്ധപ്പെട്ടവരുടേത്.
8. ഇമാം കി പുകാർ – ഓൾ ഇന്ത്യ ഇമാം കൗൺസിൽ
9. ദൽഹി ഫ്രണ്ട്സ് – ദൽഹി പിഎഫ്ഐ നേതാക്കൾ
10. ന്യൂ വെബ് ടീം – പിഎഫ്ഐ നേതാക്കളും തേജസ് ഓൺലൈൻ മാധ്യമ പ്രവർത്തകരും ഉൾപ്പെട്ട ഗ്രൂപ്പ് എന്നിവയാണ്.
അതേ സമയം സിദ്ദിഖ് കാപ്പനു പിഎഫ്ഐയുമായി ബന്ധമില്ലെന്നു കെയുഡബ്ല്യുജെ ദൽഹി ഘടകം പ്രസിഡൻ്റായിരുന്ന മിജി ജോസ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം കള്ള പ്രസ്താവനയായിരുന്നു എന്നതിനു തെളിവാണ് സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പുകളും അതിലെ ചാറ്റുകളും.
സിദ്ദിഖ് കാപ്പൻ പിഎഫ്ഐയുടെ മാത്രമല്ല എസ്ഡി പിഐ , എൻസിഎച്ച്ആർഒ , ക്യാംപസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടു എന്നതിനു തെളിവാണ് കോടതികളിൽ അന്വേഷണ ഏജൻസികൾ സമർപ്പിച്ചിട്ടുള്ള രേഖകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: