രാജ്യവിരുദ്ധ – ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചെന്ന കേസിൽ രാജ്യവ്യാപകമായി SDPI ഓഫീസുകളിൽ ഇഡി റെയ്‌ഡ് നടക്കുന്നതിനിടെ കേസിൽ മറ്റൊരു വഴിത്തിരിവ്. എസ്ഡിപിഐ അക്കൗണ്ടിലേക്ക് വന്ന സംഭാവനകൾ സംശയം ജനിപ്പിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. റെയ്‌ഡുകൾക്ക് പിന്നാലെയാണ് വിശദംശങ്ങൾ ആരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മീഷന് ഇഡി കത്ത് നൽകിയത്.
തിരഞ്ഞെടുപ്പ് ചെലവുകൾ, സംഭാവനകൾ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കത്ത് അയച്ചത്. മാത്രമല്ല സംഭാവന നൽകിയവരുടെ അക്കൗണ്ടുകളിലേക്ക് മുൻകൂർ പണം എത്തുകയും പിന്നീട് ഇതേ പണം എടുത്ത് സംഭാവന എന്ന പേരിൽ എസ്ഡിപിഐ നേതാക്കൾക്ക് നൽകുന്ന രീതിയാണ് അവലംഭിക്കുന്നതെന്നും ഇ ഡി വ്യക്തമാക്കുന്നു.
മഹാരാഷ്‌ട്ര, ബംഗാൾ, ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. എസ്ഡിപിഐ നിരോധനത്തിലേക്ക് പോകുന്നുണ്ടോ എന്നകാര്യത്തിൽ ഇപ്പോൾ സംശയം ജനിക്കുന്നുണ്ട്. ഇനി മുന്നോട്ടുള്ള ദിവസങ്ങളിലാകും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക