ന്യൂദല്‍ഹി: സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ പബ്ബുകള്‍ സ്ഥാപിക്കാനും എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കാനുമുള്ള പിണറായി വിജയന് സര്‍ക്കാരിന്റെ നീക്കങ്ങളെ വിമര്‍ശിച്ച് കത്തോലിക്കാ സഭയുടെ സര്‍ക്കുലര്‍. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാനാണ് ശ്രമമെന്നും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലപ്രാപ്തിയിലെത്തുന്നവയല്ലെന്നും കത്തോലിക്കാ മെത്രാന് സമിതിയുടെ സര്‍ക്കുലര്‍ ആരോപിക്കുന്നു. ഇന്ന് കത്തോലിക്കാസഭയുടെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നുണ്ട്.
തുടര്‍ഭരണം ലഭിച്ച സര്‍ക്കാരുകള്‍ക്ക് വരുമാനത്തിനുള്ള കുറുക്കുവഴിയായി മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തുകയാണെന്ന് മദ്യവിരുദ്ധ സര്‍ക്കുലറിലൂടെ സഭ കുറ്റപ്പെടുത്തുന്നു. ഇന്ന് മദ്യവിരുദ്ധ ഞായറായി സഭ ആചരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ വായിക്കുന്നത്. കുര്‍ബാനയ്ക്കിടെയാണ് പ്രത്യേക സര്‍ക്കുലര്‍ വായിക്കുന്നത്. ലഹരി വ്യാപനത്തെ നേരിടുന്നതിനുള്ള മാര്ഗ്ഗങ്ങള്ക്കായാണ് മദ്യവിരുദ്ധ ഞായര്‍ ആചരിക്കുന്നതെന്ന് കേരളാ കത്തോലിക്കാ മെത്രാന് സമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: