കൊല്ലം: കൊല്ലം ചടയമംഗലത്ത് ബാറിനുള്ളിൽ കത്തിക്കുത്ത്. സംഭവത്തിൽ സിഐടിയു തൊഴിലാളി ചടയമംഗലം സ്വദേശി സുധീഷ് കുത്തേറ്റ് മരിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.
മറ്റൊരു സിഐടിയു തൊഴിലാളി ഇടുക്കുപാറ സ്വദേശി ഷിനുവിനെ ഗുരുതരമായ നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇരുവരെയും കുത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസ്, പ്രതി വെള്ളിമൺ നാന്തിരിക്കൽ കാക്കോലിവിള ഹൗസിൽ ജിബിനെ (44) അറസ്റ്റ് ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് ബാറിനു നേരേ സിപിഎം നേതൃത്വത്തിൽ അക്രമമുണ്ടായി. വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. സുധീഷ് അവിവാഹിതനാണ്. മൃതദേഹം കടയ്‌ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: