ന്യൂദല്‍ഹി: ലോകത്ത് ഒരു രാജ്യത്തിനും നേടാനാവാവത്ത നേട്ടമാണ് ഇന്ത്യ നേടിയതെന്നും കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനം വര്‍ധിച്ചുവെന്നത് മോദിയ്ക്ക് മാത്രം സാധ്യമാക്കാവുന്ന നേട്ടമാണെന്നും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ. 2015ല്‍ നിന്നും 2025ല്‍ എത്തിയപ്പോഴേക്കുമാണ് ഇന്ത്യയുടെ ജിഡപി 2.4 ലക്ഷം കോടി ഡോളറില്‍ നിന്നും 4.3 ലക്ഷം കോടി ജിഡിപിയായാണ് വളര്‍ന്നത്..ഐഎംഎഫിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 105 ശതമാനമാണ് വര്‍ധിച്ചത്. – അമിത് മാളവ്യ പറയുന്നു. ഇന്ത്യ 2025ല്‍ തന്നെ ജപ്പാനേക്കാള്‍ വലിയ സാമ്പത്തികശക്തിയായി മാറുമെന്ന ഐഎംഎഫ് പുറത്തുവിട്ട കണക്കുകളോട് പ്രതികരിക്കുകയായിരുന്നു അമിത് മാളവ്യ.
India has achieved a remarkable economic milestone, doubling its GDP from $2.1 trillion in 2015 to $4.3 trillion in 2025—a staggering 105% growth unmatched by any other major global economy. This extraordinary achievement is a testament to the decisive leadership of Prime… pic.twitter.com/aZYeuRgK1F
— Amit Malviya (@amitmalviya) March 22, 2025
എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് അമിത് മാളവ്യ ഇക്കാര്യം വിശദീകരിക്കുന്നത്. ഈ അസാധാരണ നേട്ടം മോദിയുടെ സുനിശ്ചിത നേതൃത്വത്തിന്റെ തെളിവാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ വിശ്രമമില്ലാത്ത പ്രവര്‍ത്തനത്തിന്റെ സൂചനയാണ്. – അമിത് മാളവ്യ പറയുന്നു.
എക്സില്‍ പങ്കുവെച്ച കുറിപ്പിനൊപ്പം ലോകത്തിലെ മുന്‍നിരയില്‍ നില്ക്കുന്ന മറ്റ് 14 രാജ്യങ്ങളുടെ പത്ത് വര്‍ഷത്തെ ജിഡിപി വളര്‍ച്ചയുടെ കണക്കും അമിത് മാളവ്യ പങ്കുവെച്ചിട്ടുണ്ട്. അതില്‍ ജപ്പാന് പത്ത് വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച പൂജ്യമാണ്. ഇന്ത്യയ്ക്ക് തൊട്ടുതാഴെ ഏറ്റവും കൂടുതല്‍ വളര്‍ച്ച ഈ കഴിഞ്ഞ 10 വര്‍ഷത്തില്‍ നേടിയത് ചൈനയാണ്-76 ശതമാനം. മൂന്നാം സ്ഥാനത്ത് യുഎസ് ആണ്. 2015ല്‍ നിന്നും 2025 ആകുമ്പോള്‍ യുഎസ് നേടിയ ജിഡിപി വളര്‍ച്ച 66 ശതമാനം മാത്രമാണ്.
ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്ഘടനയുടെ പട്ടികയിലേക്ക് മോദി ഇന്ത്യയെ എത്തിച്ചത് ബിസിനസ് ചെയ്യല്‍ ലളിതമാക്കി മാറ്റുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചും ധീരമായ സമ്പദ്ഘടനാ മാറ്റം നടപ്പാക്കിയും സജീവമായ സാമ്പത്തിക നയത്തിലൂടെയും ആണ്. സ്വതന്ത്രഇന്ത്യയില് മുന്‍പ് ഇന്ത്യയിലെ ഒരു സര്‍ക്കാരിനും ഇത്തരമൊരു നേട്ടം അവകാശപ്പെടാനാവില്ല. ഇപ്പോള്‍ ഈ മാറ്റങ്ങള്‍ ഇന്ത്യയെ മുന്നോട്ട് കുതിപ്പിക്കുക മാത്രമല്ല, ലോകത്തില്‍ ഇതുവരെ മുന്‍നിരയില്‍ സാമ്പത്തികശക്തികളായിരുന്ന രാജ്യങ്ങളെ അട്ടിമറിക്കുന്നതിലും കലാശിച്ചിരിക്കുന്നു. ഇത് ആഗോള സാമ്പത്തിക പരിസരം മാറ്റിമറച്ചിരിക്കുന്നു.- അമിത് മാളവ്യ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: