മൂവാറ്റുപുഴ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ഏനാനല്ലൂർ കടുക്കാഞ്ചിറ മാലികുന്നേൽ വീട്ടിൽ ഇന്ദ്രജിത്ത് (24) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ദുബായിൽ ജോലിക്കായി ഫ്രീലാൻസ് വിസ വാഗ്ദാനം നൽകി സ്ത്രീകൾ ഉൾപ്പെടെ നിരവധിപേരിൽ നിന്നും പണം കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിക്കുകയായിരുന്നു.
തുടർന്ന് കല്ലൂർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ബാംഗ്ലൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി ഒളിവിൽ താമസിച്ചിരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയാണ് ഇയാളെ പിടികൂടിയത്.
മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എസ് ഐ വി.എ.അസീസ്, എ എസ് ഐ ജിമ്മോൻ ജോർജ്ജ്, എസ് സി പി ഒ നൗഷാദ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: