ന്യൂദല്‍ഹി : ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക ബംഗ്ലാവില്‍ തീയണയ്‌ക്കുന്നതിനിടെ പണമൊന്നും കണ്ടെത്തിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് മേധാവി അതുല്‍ ഗാര്‍ഗ്. പണം കണ്ടെത്തിയില്ലെന്ന് അതുല്‍ ഗാര്‍ഗിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണം. സംഭവസ്ഥലത്ത് നിന്ന് പണമൊന്നും കണ്ടെത്തിയില്ലെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒരു മാധ്യമത്തോടും താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്‌ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടുകളില്‍ തന്റെ പേര് എന്തിനാണ് പരാമര്‍ശിച്ചതെന്ന് അറിയില്ലെന്നും അതുല്‍ പറഞ്ഞു.
അതേസമയം കണ്ടെത്തിയതായി പറയപ്പെടുന്ന തുക എത്രയെന്നതിന് വ്യക്തതയില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സംഭവം നിയമവൃത്തങ്ങളില്‍ സൃഷ്ടിച്ച കോളിളക്കം തുടരുന്നതിനിടെ ജഡ്ജിയുടെ രാജിക്ക് വേണ്ടി നിരവധി പേര്‍ രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: