രാമചന്ദ്രന്‍ പിള്ള. ബി
(കേരള ഗവ. ഒപ്‌ടോമെട്രിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്)
ശ്രീലത ഒ.എ
( ഒപ്‌ടോമെട്രിസ്റ്റ്, സിഎച്ച്‌സി, കലക്കോട് കൊല്ലം)
മാര്‍ച്ച് 23 ലോക ഒപ്‌ടോമെട്രി ദിനം. നേത്ര സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതിനും ഒപ്‌ടോമെട്രിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനും വേണ്ടി 1986 ല്‍ ലോക ഒപ്‌ടോമെട്രി കൗണ്‍സില്‍ നല്‍കിയ ആഹ്വാനപ്രകാരമാണ് ഈ ദിനം ആചരിക്കുന്നത്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നതിനും അത് ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിട്ടുള്ള നേത്രരോഗവിദഗ്ധരുടെ ചുമതലകള്‍ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിനമാണിത്. ‘ഋ്യല െീേ വേല എൗൗേൃല ീുീോലൃ്യേ ശാുൃീ്ശിഴ ഴഹീയമഹ ംലഹഹില’ൈ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം.
എന്താണ് ഒപ്‌ടോമെട്രി
കാഴ്ചവൈകല്യങ്ങളും മറ്റ് നേത്ര ആരോഗ്യപ്രശ്‌നങ്ങളും കണ്ടുപിടിക്കുകയും ആവശ്യമായ പരിശോധനകള്‍ നടത്തി പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഒരു ആരോഗ്യ സംരക്ഷണ മേഖലയാണ് ഒപ്‌ടോമെട്രി.
ഒപ്‌ടോമെട്രി വിദ്യാഭ്യാസം ഭാരതത്തില്‍
ഒപ്‌ടോമെട്രി വിദ്യാഭ്യാസം ഭാരതത്തില്‍ ആരംഭിച്ചത് കൊളോണിയല്‍ കാലഘട്ടത്തിലാണ്. ആധുനിക ഒപ്‌ടോമെട്രി വിദ്യാഭ്യാസം നേത്രപരിശോധനയില്‍ ആഴത്തിലുള്ള അറിവും വൈദഗ്ധ്യവും പ്രാപ്തമാക്കാന്‍ ലക്ഷ്യമിട്ട് തുടങ്ങിയിട്ടുള്ളതാണ്. കാഴ്ച സംബന്ധമായ പരിശോധനകള്‍ കൂടാതെ കോങ്കണ്ണ് പോലുള്ള വൈകല്യങ്ങളുടെ ക്ലിനിക്കല്‍ പരിശോധന, കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള നേത്രപരിശോധന, ഗ്ലോക്കോമ പോലുള്ള രോഗങ്ങളുടെ നിര്‍ണ്ണയത്തിനു വേണ്ടിയുള്ള അനുബന്ധ പരിശോധനകള്‍ മറ്റ് ഒപ്താല്‍മിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യല്‍ ഇതെല്ലാം പ്രാപ്തമാക്കാന്‍ വേണ്ടി ലക്ഷ്യമിട്ടുള്ളതാണ് ഒപ്‌ടോമെട്രി വിദ്യാഭ്യാസം.
പല സ്വകാര്യ സര്‍വ്വകലാശാലകളും ഒപ്‌ടോമെട്രി വിദ്യാഭ്യാസം നല്‍കുന്നതില്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ഒപ്‌ടോമെട്രി വിദ്യാഭ്യാസം കൂടുതല്‍ പുരോഗതി പ്രാപിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഈ വിദ്യാഭ്യാസം വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നടത്തപ്പെടുന്നത്. ആരോഗ്യ വിദ്യാഭ്യാസ സര്‍വകലാശാലയുടെ കീഴില്‍ ബിരുദതല കോഴ്‌സ് നടത്തുന്നുണ്ടെങ്കിലും അവ ഇന്നും ശൈശവ ദശയില്‍ തന്നെ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളും ഒട്ടേറെ സാങ്കേതിക പുരോഗതി നേടേണ്ടിയിരിക്കുന്നു. ഒപ്‌ടോമെട്രി വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിലൂടെ കാഴ്ചയുടെ അതിവിശാല ലോകത്തേക്ക് സമൂഹത്തെ നയിക്കാന്‍ സാധിക്കുമെന്നത് നിസ്തര്‍ക്കമാണ്.
നിര്‍ദ്ദേശങ്ങള്‍
- ഒപ്‌ടോമെട്രി സ്‌കൂള്‍ /കോളേജുകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുകയും പാഠ്യപദ്ധതി കാലോചിതമായി നവീകരിക്കുകയും സാങ്കേതികവിദ്യകളുടെ ഉപയോഗം കാര്യക്ഷമമാക്കുകയും ചെയ്യുക
- ക്ലിനിക്കല്‍/അക്കാദമി രംഗങ്ങളില്‍ വൈദഗ്ധ്യം ലഭിച്ച അദ്ധ്യാപകരെ ഒപ്‌ടോമെട്രി സ്‌കൂള്‍/ കോളേജുകളില്‍ സ്ഥിരമായി നിയമിക്കുക
- ദേശീയ പ്രാധാന്യമുള്ള ഗവേഷണങ്ങള്‍ക്കായി വിഷന്‍ സയന്റിസ്റ്റുമാരുടെ സംഘത്തെ നിയോഗിച്ച് ഒപ്‌ടോമെട്രി ഗവേഷണ വിദ്യാഭ്യാസം തുടങ്ങുക
ഒപ്‌ടോമെട്രി കരിയറും സാധ്യതകളും
ഒപ്‌ടോമെട്രി ഇന്ന് പൊതുജനങ്ങള്‍ക്കിടയിലും ആരോഗ്യപ്രവര്‍ത്തകരുടെ ഇടയിലും സര്‍ക്കാര്‍ തലത്തിലും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. National Commision For Allied Health care Proffessions (NCAHP) രൂപീകരിച്ചതോടുകൂടി ഒപ്‌ടോമെട്രിയുടെ നിര്‍വചനം, പ്രവര്‍ത്തന പരിധി എന്നിവ നിയമമായി കഴിഞ്ഞു.
ഛുവവേമഹാശര Science Proffessional വിഭാഗത്തില്‍ നേത്രപരിശോധകരുടെ സ്വതന്ത്ര പ്രാക്ടീസ് അവകാശം ഈ നിയമത്തിന്റെ പ്രാബല്യത്തോടു കൂടി അംഗീകരിക്കപ്പെട്ടു. ഇത് സംസ്ഥാനതലത്തിലും പ്രാബല്യത്തിലെത്തിയാല്‍ ലൈസന്‍സുള്ള ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് പതിവ് നേത്ര പരിശോധനകള്‍ നടത്തുന്നതിനും ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെ സ്വതന്ത്രമായി നേത്രരോഗ നിര്‍ണ്ണയം നടത്തുന്നതിനും കാഴ്ച വൈകല്യമുള്ളവര്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നതിനും സാധിക്കും. ത്രിപുര, അസം പോലുള്ള സംസ്ഥാനങ്ങളില്‍ ചഇഅഒജ യുടെ സംസ്ഥാന കൗണ്‍സിലുകള്‍ മുഖാന്തിരം ഒപ്‌ടോമെട്രിസ്റ്റുകളുടെ സ്വതന്ത്ര പ്രാക്ടീസ് ഉള്‍പ്പെടെ പ്രാബല്യത്തില്‍ വന്നിട്ടുള്ളതാണ്. കേരളത്തിലും ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയും നേത്ര സംരക്ഷണ വിദ്യാഭ്യാസവും നേത്രപരിശോധകരുടെ പ്രവര്‍ത്തനശേഷിയും മെച്ചപ്പെടുത്തേണ്ട സമയം അതിക്രമിച്ചു.
അന്ധതയും കാഴ്ചക്കുറവും ഉള്ളവര്‍ക്ക് ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും ചികിത്സകളും പുനരധിവാസ സേവനങ്ങളും നല്‍കുന്നതില്‍ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് പരിമിതമായ അവസരങ്ങളേ ലഭ്യമാകുന്നുള്ളൂ. കാഴ്ചയുടെ അനന്തമായ ലോകത്തേക്ക് സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമാണ് ഇവര്‍ക്കുള്ളത്. നേത്ര ആരോഗ്യ പരിപാലനം മറ്റു പൊതുജനാ
രോഗ്യപരിപാലനത്തോടൊപ്പം പ്രാധാന്യമുള്ളതാണ്. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒപ്‌ടോമെട്രിസ്റ്റുകള്‍ക്ക് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും പിന്തുണ അനിവാര്യമാണെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: