ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മിഷന് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. വ്യാഴാഴ്ച വൈകിട്ട് നടത്തിയ ഇഫ്താര്‍ വിരുന്നിലാണ് അദ്ദേഹം പങ്കെടുത്തത്. കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളോ ഉദ്യോഗസ്ഥരോ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നില്ല.
മണിശങ്കര്‍ അയ്യരുടെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മോദി വിരോധത്താല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രവിരോധികളായി മാറുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാലെ പ്രതികരിച്ചു.
കോണ്‍ഗ്രസ് പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പ്രതികരിച്ചു. മണിശങ്കര്‍ അയ്യരുടെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും ഹൃദയത്തില്‍ പാകിസ്ഥാനോട് സ്നേഹമുണ്ടെന്ന് ഇത് വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് പാകിസ്ഥാന് ഫ്രണ്ട്ലി പാര്‍ട്ടിയായി മാറിയെന്നും ബിജെപി ആരോപിച്ചു.
പാകിസ്ഥാന് ഹൈക്കമ്മിഷന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മറ്റ് ആരെങ്കിലും പങ്കെടുത്തോ എന്ന ചോദ്യത്തിന് ക്ഷണങ്ങള്‍ ബന്ധങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന മറുപടിയാണ് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ നല്‍കിയത്. നേരത്തെയും പാക് അനുകൂല പ്രസ്താവനകള്‍ നടത്തിയ നേതാവാണ് മണിശങ്കര്‍ അയ്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: