India

പണം നല്കി മതം മാറ്റല്‍; യുപിയില്‍ പാസ്റ്റര്‍ പിടിയില്‍

Published by

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പണം നല്കി സ്വാധീനിച്ച് ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍. രവി പാസ്റ്റര്‍ എന്നറിയപ്പെടുന്ന രവി കുമാര്‍ ആസാദാണ് പിടിയിലായത്. പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ട പിന്നാക്ക സമുദായക്കാര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്കി ഇവരെ മത പരിവര്‍ത്തനം നടത്തിയതായി ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2024 ആഗസ്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി. മനോജ് ത്യാഗി എന്നയാള്‍ നല്കിയ പരാതിയിലാണ് നടപടി.

കേസില്‍ അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഇവരിപ്പോള്‍ ജയിലിലാണ്. സഹാറന്‍പൂര്‍ ജാതവ് നഗര്‍ സ്വദേശിയാണ് രവി. മീററ്റ് ക്രൈം ബ്രാഞ്ചും മറ്റ് നിയമ നിര്‍വഹണ ഏജന്‍സികളും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ബഹുറ മന്ദിര്‍ ഔട്‌പോസ്റ്റിന് സമീപത്തു നിന്നാണ് ഇയാള്‍ പിടിയിലായത്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം 2021 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് യുപി ക്രൈംബ്രാഞ്ച് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by