ബെംഗളൂരു: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം മുതല്‍ അരുണാചലിലെ ഡോണി-പോളോ ക്ഷേത്ര ദര്‍ശനം വരെ, നര്‍മദാപഥ് യാത്ര മുതല്‍ ലോകമന്ഥനും അഹല്യോത്സവവും വരെ… സംഘടനാവികാസത്തിന്റെയും രാഷ്ട്ര ഏകതയുടെയും സന്ദേശവുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ നടത്തിയ യാത്രകളും പങ്കെടുത്ത പരിപാടികളും അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
സ്വാമി മഹാശ്രമം, സ്വാമി രത്ന സുന്ദര്‍ മഹാരാജ്, വിന്ധ്യാഞ്ചലിലെ ദേവ്റാഹ് ഹന്‍സ് രാജ് ബാബ, പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയീദേവി, പ്രണവ് പാണ്ഡ്യ, സ്വാമി അവധേശാനന്ദ ഗിരി തുടങ്ങിയ ആചാര്യന്മാരുമായി സര്‍സംഘചാലക് കൂടിക്കാഴ്ച നടത്തി. പരംവീര ചക്ര ഷഹീദ് അബ്ദുള്‍ ഹമീദിന്റെ ഗാസിപ്പൂരിലെ ജന്മഗ്രാമം സന്ദര്‍ശിച്ചതും അദ്ദേഹത്തിന്റെ ജീവിത കഥ പ്രകാശനം ചെയ്യുകയും ചെയ്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇസ്കോണ്‍, രാമകൃഷ്ണ മിഷന്, ബാപ്സ് ഭാരത്, ചിന്മയ മിഷന് തുടങ്ങിയ ആഗോള സാന്നിധ്യമുള്ള സംഘടനകളുടെ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ബംഗ്ലാദേശിലടക്കം വിവിധ രാജ്യങ്ങളില്‍ ഹിന്ദുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ ഇത്തരം കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ധാര്‍മിക സംഘടനകളുമായി നടത്തിവരുന്ന സംഭാഷണങ്ങളുടെ ഭാഗമായിരുന്നു ഇത്. കന്യാകുമാരിയില്‍ സേവാഭാരതി സംഘടിപ്പിച്ച അറുപതിനായിരത്തിലധികം സ്ത്രീകള്‍ കര്‍മയോഗിനി സംഗമത്തില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പങ്കെടുത്തു. പരിപാടിയില്‍ രാജ്യമെമ്പാടുമുള്ള സ്വയംസഹായസംഘങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: