ന്യൂദല്‍ഹി : ദേവതകളുടെ നഗ്നതയടക്കംവരച്ച് എന്നും വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്ന ഇന്ത്യന്‍ ചിത്രകാരന് എംഎഫ് ഹുസൈന്റെ വിഖ്യാത പെയിന്റിംഗായ ഗ്രാം യാത്ര ന്യൂയോര്‍ക്കില്‍ നടന്ന ക്രിസ്റ്റീസ് ലേലത്തില്‍ ഏകദേശം 118 കോടി രൂപയ്ക്ക് വിറ്റഴിഞ്ഞു. പൊതു ലേലത്തില്‍ മോഡേണ്‍ ഇന്ത്യന്‍ ആര്ട്ടിന് ലഭിച്ച ഏറ്റവും വലിയ തുകയാണിത്. 2023 ല്‍ ഏകദേശം 61 കോടി രൂപയ്ക്ക്് വിറ്റുപോയ അമൃത ഷേര്‍ ഗില്ലിന്റെ പെയിന്റിംഗ്, ദി സ്റ്റോറി ടെല്ലറിന്റെ റെക്കോര്‍ഡ് ഇതോടെ മറികടന്നു.
ന്യൂഡല്‍ഹിയിലെ കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ഉടമയും കോടീശ്വരനായ വ്യവസായി ശിവ് നാടാറിന്റെ ഭാര്യയുമായ കിരണ്‍ നാടാര്‍ ആണ് ഗ്രാം യാത്ര ലേലം കൊണ്ടത്.
ഗ്രാമീണ ഇന്ത്യയെ ചിത്രീകരിക്കുന്ന 13 ചിത്രങ്ങളുള്ള ഈ പെയിന്റിംഗ്, നാല് മീറ്ററിലധികം നീളവും ഒരു മീറ്ററോളം ഉയരവുമുള്ളതാണ്. 1954 ലാണ് ഹുസൈന് ഇതു വരച്ചത്.
അവസാനകാലം പാരീസിലും ദുബായിലുമായി ജീവിച്ച ഹുസൈന് 95 ആം വയസ്സില്‍ 2011 ജൂണ്‍ 9 ന് ലണ്ടനിലാണ് മരണമടഞ്ഞത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: