Kerala

ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ മഴവില്‍സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദന്‍

Published by

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍സഖ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എല്ലാവര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ട്. ആ സമരത്തെയും ജനാധിപത്യ സമരമായാണ് കാണുന്നത്. സമരത്തിന്റെ ലക്ഷ്യം പ്രധാനമാണ്.
എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ രാഷ്‌ട്രീയം കൈകാര്യം ചെയ്യുന്നവരാണ് ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍. യുഡിഎഫും ബിജെപിയുമൊക്കെ ആ സമരത്തിന്റെ ഭാഗമാണ്. ആശാപ്രവര്‍ത്തകരെ ഉപയോഗിച്ച് എസ്യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ നടത്തുന്ന നീക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഇതിനുമുന്‍പും ഗോവിന്ദനും സിപി എം നേതാക്കളും സമരത്തെ വിമര്‍ശിച്ചും അപഹസിച്ചും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by