വാഷിംഗ്ടണ്‍: അമേരിക്കയില്‍ കാര്‍ ലോണ്‍ തിരിച്ചടവ് പരക്കെ മുടങ്ങുന്നതായി റിപ്പോര്‍ട്ട്. ഇത് ഒരു പുതിയ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അമേരിക്കയെ വിഴുങ്ങിയ 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കരിനിഴലില്‍ വീണ്ടും അമേരിക്ക അകപ്പെടുകയാണെന്നും ചില സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി ഡെയ് ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫിച്ച് റേറ്റിംഗ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പുതിയ കാര്‍വാങ്ങാന്‍ വായ്പയെടുത്തവരില്‍ 6.6 ശതമാനം പേരുടെയും തിരിച്ചടവ് 60 ദിവസം വരെ വൈകിയിരിക്കുകയാണ്. ഇത് സാമ്പത്തികമാന്ദ്യത്തിന്റെ സൂചനയാണെന്ന് പറയുന്നു.
ഇതിന് മുന്‍പ് 2008ലെ സാമ്പത്തികമാന്ദ്യത്തിന്റെ നാളുകളിലാണ് ഇതുപോലെ കൂട്ടമായി വായ്പാതിരിച്ചടവില്‍ വീഴ്ച സംഭവിച്ചത്. 2025 ജനുവരിയിലെ ഓട്ടോ വായ്പാതിരിച്ചടവ് വ്യാപകമായി മുടങ്ങിയതുവഴി ചരിത്രം ആവര്‍ത്തിക്കുകയാണെന്ന് ചില സാമ്പത്തികവിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ജീവിതച്ചെലവ് കൂടുന്നു
അമേരിക്കയില്‍ പല രീതികളില്‍ ജനങ്ങള്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയാണ്. അതില്‍ ഒന്ന് കുതിച്ചുയരുന്ന ജീവിതച്ചെലവാണ്. കാറിന്റെയും ഇന്‍ഷുറന്‍സിന്റെയും വീട്ടുവാടകയും പലചരക്ക് വിലയും കൂടുകയാണ്. ഇത് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: