ന്യൂദല്‍ഹി: ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഫാക്ടറികള്‍ നേരിട്ട് കണ്ട് ഞെട്ടി ഇന്ത്യയുടെ ഉല്‍പാദനമേഖലയിലെ കുതിപ്പിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ മാനേജ് മെന്‍റ് വിദഗ്ധനായ തോമസ് സാവന്‍.
തോമസ് സാവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്
ഇന്ത്യയിലെയും ഗുജറാത്തിലെയും വ്യാവസായിക മേഖലകളിലെ ഇടത്തരം കമ്പനികള്‍ ഇപ്പോള്‍ ഉയര്‍ന്ന സൂക്ഷ്മതയുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയാണെന്നും ഇത് നേരത്തെ ജര്‍മ്മനിയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നവയാണെന്നും തോമസ് സാവന്‍ തന്റെ കുറിപ്പില്‍ പറയുന്നു.
“ചില ക്ലയന്‍റുകളെ കാണുന്നതിന്റെ ഭാഗമായി ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ഫാക്ടറികളില്‍ ചുറ്റിയടിക്കുകയായിരുന്നു ഞാന്‍. ഇവിടുത്തെ ഇടത്തരം കമ്പനികള്‍ എല്ലാം 500 കോടി മുതല്‍ 1000 കോടി വരെയുള്ള കമ്പനികളാണ്. ഇവര്‍ ഇവിടെ നിര്‍മ്മിക്കുന്ന കാര്യങ്ങള്‍ കണ്ടാലേ വിശ്വസിക്കാനാവൂ. പൂനെയിലെ ഒരു ഫാക്ടറിയില്‍ ഞാന്‍ കണ്ടത് ജര്‍മ്മനിയില്‍ നിന്നും പണ്ട് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്ന സൂക്ഷ്മഉപകരണം നിര്‍മ്മിക്കുന്നതാണ്. സൂപ്പര്‍ ലോ ടോളറന്‍സ് ലോഹഭാഗമാണത്. ഇപ്പോള്‍ പൂനെയിലെ ഈ കമ്പനി ഈ ഉപകരണം ലോകമെമ്പാടും കയറ്റുമതി ചെയ്യുന്നു. ഈ ചെറുകിട, ഇടത്തരം കമ്പനികള്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുഖഛായ തന്നെ മാറ്റും.”- ഇതാണ് തോമസ് സാവന്റെ കുറിപ്പ്.
അതെ മോദിയുടെ ഇന്ത്യ പഴയ ഇന്ത്യയല്ലെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. സേവനരംഗത്ത് മാത്രം നിലയുറപ്പിച്ച ഇന്ത്യയെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാന്‍ തീരുമാനിച്ച മോദി സര്‍ക്കാരിന്റെ നീക്കം ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയാണ് തോമസ് സാവന്റെ ഈ കുറിപ്പ്. സാമ്പത്തിക വിദഗ്ധനും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ശിഷ്യനുമായ രഘുറാം രാജന്‍ ഇന്ത്യയെ ഉല്‍പാദന രാഷ്‌ട്രമാക്കാനുള്ള ശ്രമത്തെ പരിഹസിച്ചിരുന്നതാണ്.
തോമസ് സാവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഇന്ത്യയെ സേവനരാഷ്‌ട്രമാക്കി നിലനിര്‍ത്തിയതുകൊണ്ടൊന്നും ഇന്ത്യയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും മാറ്റാന്‍ കഴിയില്ലെന്ന നിലപാടുള്ള പ്രധാനമന്ത്രിയാണ് മോദി. ഇതിന് പരിഹാരം ഇന്ത്യയെ ഒരു വ്യാവസായികോല്‍പാദനരാഷ്‌ട്രമാക്കി മാറ്റുക എന്നതിലാണെന്നും അദ്ദേഹം കരുതുന്നു. അതിന്റെ ഭാഗമായിരുന്നു മോദിയുടെ ആദ്യഭരണവര്‍ഷങ്ങളിലെ വിദേശയാത്രകള്‍. അതാണ് ഇപ്പോള്‍ വിദേശകമ്പനികള്‍ ഇന്ത്യയില്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ എത്തുന്നതിന് പിന്നില്‍. അതുപോലെ ഇന്ത്യന്‍ കമ്പനികളും ആഗോളകമ്പനികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അവരുടെ ഫാക്ടറികളുടെ അലകും പിടിയും മാറ്റുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക