ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് ജമ്മു കശ്മീരില്‍ ഭീകരവാദത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ 70 ശതമാനം കുറവുണ്ടായതായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ ഭീകരവാദവും നക്സലിസവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദവുമാണ് രാജ്യം കഴിഞ്ഞ പതിറ്റാണ്ടുകളില്‍ നേരിട്ട ആഭ്യന്തര പ്രതിസന്ധികളെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടില്‍ രാജ്യത്തെ 92,000 പൗരന്മാരാണ് ഈ ഭീഷണികള്‍ മൂലം കൊല്ലപ്പെട്ടതെന്നും കേന്ദ്രആഭ്യന്തരമന്ത്രി പറഞ്ഞു.
ആഭ്യന്തരമായ മൂന്നു ഭീഷണികളെയും നേരിടാന്‍ കാര്യമായ പദ്ധതികള്‍ രാജ്യത്ത് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും നരേന്ദ്രമോദി സര്‍ക്കാരാണ് പദ്ധതികള്‍ തയ്യാറാക്കി ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തിയതെന്നും അമിത് ഷാ പറഞ്ഞു. 2019-24 കാലത്ത് 40,000 സര്‍ക്കാര്‍ ജോലികളാണ് ജമ്മു കശ്മീരില്‍ നല്‍കിയത്. 1.51 ലക്ഷം യുവാക്കള്‍ സ്വയംതൊഴില്‍ നേടി. ഭീകരവാദം മൂലമുള്ള മരണങ്ങള് വന്‍തോതില്‍ കുറയ്ക്കാന്‍ ഇതുവഴിയായെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: