പാലക്കാട്: സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് കെ ഇ ഇസ്മയിൽ. പി രാജുവിന്റെ മരണത്തിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും, രാജുവിനുണ്ടായ വേദന പറഞ്ഞില്ലെങ്കിൽ മനുഷ്യനാകില്ലെന്നും ഇസ്മയിൽ പറഞ്ഞു. നടപടി നേരത്തേ പ്രതീക്ഷിച്ചതെന്നും,എന്ത്കൊണ്ട് വൈകിയെന്നതാണ് അത്ഭുതമെന്നും കെ. ഇ. ഇസ്മയിൽ കൂട്ടിച്ചേർത്തു. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ സസ്പെൻഷൻ നടപടി സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
നിരവധി സംസ്ഥാനനേതാക്കൾ പിന്തുണ അറിയിച്ചു. സംസ്ഥാന സെകട്ടറി വിളിച്ചിട്ടില്ല.നടപടി വന്നാൽ, ഞാൻ അതിനും അപ്പുറത്താണ്.എഴുപത് വർഷമായി പാർട്ടിക്കാരനാണ്. പാർട്ടിക്കാരനായി തുടരുമെന്നും കെ. ഇ. ഇസ്മയിൽ പറഞ്ഞു. കെ.ഇ. ഇസ്മായിലിന് ആറ് മാസത്തേക്കാണ് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ. മുൻ എംഎല്‍എയും സിപിഐ നേതാവുമായ പി. രാജുവിന്റെ മരണത്തിൽ നടത്തിയ പ്രതികരണങ്ങളിലാണ് നടപടി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻ്റേതായിരുന്നു തീരുമാനം.
പി. രാജുവിന് പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നെന്നായിരുന്നു കെ.ഇ. ഇസ്മായിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് പി. രാജു സംഘടനാ നടപടിക്ക് വിധേയനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: