കൊച്ചി: കാര്‍ബണ്‍ നിയന്ത്രണ നടപടികളുടെ ഭാഗമായി കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ബിപിസിഎല്ലിന്റെ പുനരുപയോഗ ഊര്‍ജ വിഭാഗം ബിസിനസ് ഹെഡ് രഞ്ജന്‍ നായരും അനെര്‍ട്ട് സിഇഒ നരേന്ദ്ര നാഥ്‌വെലുരിയും തമ്മില്‍ ഒപ്പുവെച്ചു.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നു പറക്കുന്ന ചെറു വിമാന സര്‍വീസുകളുടെ സമൂലമായ മാറ്റമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാനുദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി വിമാനങ്ങള്‍ക്കുള്ള ഇന്ധനം ലഭ്യമാക്കും. ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ പ്രാദേശികമായി ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകളുടെ വികസനത്തിന് ആവശ്യമായ ഗവേഷണവും നടത്തും.
ചടങ്ങില്‍ സിയാല്‍ ഡയറക്ടര്‍ മനു ജി, സംസ്ഥാന ഊര്‍ജ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കേന്ദ്ര പുനരുപയോഗ ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി ബുപീന്ദര്‍ സിങ് ഭല്ല, സിജിഎം ഡോ. ഭരത് എല്‍. നെവാല്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: