തിരുവനന്തപുരം: പേട്ട അക്ഷരവീഥി, നന്ദനത്തില്‍, പ്രശസ്ത ദ്രാവിഡ ഭാഷാ ഗവേഷകയും, ശ്രീനാരായണഗുരു സാഹിത്യഗവേഷകയും, മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരേതനാ
യ കെ. വാമദേവന്റെ ഭാര്യയുമായ ഡോ. കെ. രത്നമ്മ (98) അന്തരിച്ചു.
മണ്ണന്തല ദാമോദരപ്പണിക്കരുടെയും പത്മാക്ഷി അമ്മയുടെയും മകളായി 1927 ഏപ്രിലില്‍ തിരുവനന്തപുരം ഒരുവാതില്‍ക്കോട്ട മേടവിളാകം വീട്ടില്‍ ജനിച്ചു. ഒരുവാതില്‍ക്കോട്ട ദേവയാനിമെമ്മോറിയല് സ്കൂള്‍, പാല്‍കുളങ്ങര, എന്‍എസ്എസ് സ്കൂള്‍, കേരള യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരു. വിമന്‍സ് കോളജ്, തിരു. യൂണിവേഴ്സിറ്റി കോളജ്, എറണാകുളം മഹാരാജാസ് ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, കോഴിക്കോട് ഗവ. കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപികയായും, വകുപ്പ് അദ്ധ്യക്ഷയുമായി. കൊളിജിയേറ്റ് എഡ്യൂക്കേഷന്‍ ഡയറക്ടറായി വിരമിച്ചു. കേരള യൂണിവേഴ്സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റിയിലും, ഗില്‍ഡ് ഓഫ് സര്‍വ്വീസ് തുടങ്ങി പല സാമൂഹിക സാംസ്കാരിക സംഘടനകളിലും പ്രവര്‍ത്തിച്ചു. തുമ്പ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സ് അസോസിയേഷന്റെ ഉപാദ്ധ്യക്ഷ എന്ന നിലയില്‍ പ്രശസ്തയാണ്.
എ ലിംഗ്വിസ്റ്റിക്സ് സ്റ്റഡി ഓണ്‍ ഏര്‍ലി മലയാളം, ഏര്‍ലി ഇന്സ്ക്രിപ്ഷണല് ലാംഗ്വേജ്, അനന്തപുരം വര്‍ണ്ണനം (വ്യാഖ്യാനം), പ്രാചീനശാസനങ്ങളും മലയാളപരിഭാഷയും, നെല്ലുംപതിരും, ശ്രീനാരായണ ഗുരുദേവകൃതികളുടെ പഠനവുംവ്യാഖ്യാനവും ഭഗവദ്ഗീത പഠനവും വ്യാഖ്യാനവും എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.
ശ്രീനാരായണ സാഹിത്യപരിഷത്ത്, ഗുരുശ്രേഷ്ഠാ അവാര്‍ഡ്, ഗുരു വീഷണം, ഗുരു നിത്യചൈതന്യയതി സാഹിത്യ അവാര്‍ഡ്, കേരള യൂണിവേഴ്സിറ്റി കോളജ് മലയാള വിഭാഗം ഏര്‍പ്പെടുത്തിയ 2019 ലെ ഗുരുശ്രേഷ്ഠ അവാര്‍ഡ്, 2023 -ല്‍ ഡോ. പല്പു ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഡോ. പല്പു അവാര്‍ഡ്, പേട്ട എസ്എന്‍ഡിപി ശാഖ ഏര്‍പ്പെടുത്തിയ ഡോ. പല്പു അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മക്കള്‍: ഡോ. വി.ആര്. രാജലക്ഷ്മി (റിട്ട. പ്രൊഫ. എസ്.എന്‍. കോളജ്), ഡോ. വി.ആര്. നന്ദിനി (പ്രൊഫ. ഗോകുലം മെഡിക്കല്‍ കോളജ്). മരുമക്കള്‍: പി.ജി. ജയപ്രകാശ് (റിട്ട. പ്രൊഫ. ആര്‍സിസി, തിരുവനന്തപുരം), പരേതനായ ചന്ദ്രമോഹന് (എല്‍ഐസി തിരുവനന്തപുരം). സംസ്കാരം ഇന്ന് ഒരുവാതില്‍ക്കോട്ട മേടവിളാകം കുടുംബവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: