കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മമത ബാനർജിയുടെ ഭരണത്തിന് ഉടൻ അന്ത്യമാകുമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി . മമത ബാനർജി സർക്കാരിൽ തുടർന്നാൽ പശ്ചിമ ബംഗാളിന്റെ സ്ഥിതി ബംഗ്ലാദേശിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ മമതയുടെ ഭരണത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. പശ്ചിമ ബംഗാളിലെ ഹിന്ദുക്കൾ ഇനി മമത സർക്കാരിന്റെ പരസ്യമായ പ്രീണന ശ്രമങ്ങൾ സഹിക്കില്ല. ഇനി ഇന്ത്യയിൽ ഹിന്ദുക്കൾ ഭരിക്കുമെന്നും ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ തന്നെ പശ്ചിമ ബംഗാളിലും ഭരിക്കും. പശ്ചിമ ബംഗാളിലെ എല്ലാ ഹിന്ദുക്കളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒന്നിച്ചാൽ ടിഎംസി പരാജയപ്പെടുമെന്നും ‘ – സുവേന്ദു പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള രാമനവമി ഘോഷയാത്രകൾ തടയാൻ ടിഎംസി സർക്കാർ നടത്തുന്ന ഏതൊരു ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
‘ കഴിഞ്ഞ വർഷത്തെപ്പോലെ നമ്മൾ രാമനവമി ആഘോഷിക്കും. ഇത്തവണ രാമനവമി മഹാ കുംഭമേളയുമായി ഒത്തൊരുമിച്ചാണ് വരുന്നത്. ഇത് ഒരു മഹത്വകരമായ വർഷമാണ്. നമ്മള്‍ അത് ഗംഭീരമായി ആഘോഷിക്കും. മമ്തയുടെ കെണിയിൽ വീഴരുതെന്ന് ഞങ്ങൾ പോലീസിനോട് പറയുന്നു . അല്ലെങ്കിൽ അവർ ഉത്തരം പറയേണ്ടിവരും. ജയ് ശ്രീറാം എന്ന മുദ്രാവാക്യം നിശബ്ദമാക്കാൻ നിങ്ങൾക്ക് അധികാരമില്ല. എല്ലാവരും വന്ന് റാലികളിൽ പങ്കുചേരും.
രാമനവമി ഘോഷയാത്രകളിൽ ദശലക്ഷക്കണക്കിന് ഹിന്ദുക്കൾ പങ്കെടുക്കുമെന്ന്’ സുവേന്ദു അധികാരി പറഞ്ഞു. ‘ നിർത്താൻ പറ്റുമെങ്കിൽ നിർത്ത്. എല്ലാ ഹിന്ദുക്കളും നെറ്റിയിൽ കൊടികളും തിലകവും ചാർത്തി റാലികളിൽ പങ്കെടുക്കണം. ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാരിന്റെ കടമയാണ്. ഒരു സമുദായത്തെ പ്രീണിപ്പിക്കാനും രാമനവമി ആഘോഷങ്ങൾ തകർക്കാനും ശ്രമിക്കുന്ന ഇവരുടെ നടപടികളെ ഇനി ഹിന്ദുക്കൾ അംഗീകരിക്കില്ല.‘ സുവേന്ദു അധികാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: