ന്യൂദല്‍ഹി: പുതിയ അത്യന്താധുനിക പീരങ്കികള്‍ വാങ്ങാന്‍ ഏഴായിരം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭായോഗം. കരസേനയ്‌ക്കായി അഡ്വാന്‍സ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റംസ്(അറ്റാഗ്‌സ്) 307 യൂണിറ്റുകള്‍ വാങ്ങുന്നതിനാണ് സുരക്ഷാ കാര്യ കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കിയത്.
ആര്‍ട്ടിലറി ഗണ്‍ നിര്‍മ്മാണ മേഖലയിലെ തദ്ദേശീയവല്‍ക്കരണത്തിന് ശക്തിപകരുന്നതാണ് കേന്ദ്രതീരുമാനം. ഇന്ത്യയില്‍ രൂപകല്‍പ്പന ചെയ്ത അറ്റാഗ്‌സ് 40 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രഹരമേല്‍പ്പിക്കാന്‍ ശേഷിയുള്ള പീരങ്കിയാണ്. തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ തെളിവ് കൂടിയാണ് അറ്റാഗ്‌സ് പീരങ്കികള്‍. ഡിആര്‍ഡിഒയും സ്വകാര്യ പ്രതിരോധ നിര്‍മ്മാണ സ്ഥാപനങ്ങളും ചേര്‍ന്നാണ് പീരങ്കി തയ്യാറാക്കിയത്. നിലവില്‍ കരസേനയുടെ കയ്യിലുള്ള 105 എംഎം, 130എംഎം പീരങ്കികള്‍ക്ക് പരമായി 155 എംഎം അറ്റാഗ്‌സ് പീരങ്കികള്‍ എത്തുന്നതോടെ ആര്‍ട്ടിലറി യൂണിറ്റുകളുടെ പ്രഹരശേഷി ഉയരും. അറ്റ്ഗാസ് പീരങ്കികള്‍ കരസേനയ്‌ക്കായി നിര്‍മ്മിക്കുന്നതു വഴി ഇരുപത് ലക്ഷം തൊഴില്‍ ദിനങ്ങള്‍ കൂടിയാണ് അധികമായി രാജ്യത്തേക്ക് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: