ഹൈദ്രാബാദ്: തെലുങ്ക് സിനിമാരംഗവും കോണ്‍ഗ്രസിന്റെ രേവന്ദ് റെഡ്ഡി സര്‍ക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുകളില്‍ അഭിനയിച്ച 25 തെലുങ്ക് നടീനടന്മാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. പ്രകാശ് രാജ്, റാണ ദഗുബാട്ടി, വിജയ് ദേവരക്കൊണ്ട, നിധി അഗര്‍വാള്‍, പ്രണീത, അനന്യ നഗേല്ല, മഞ്ചു ലക്ഷ്മി തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഫണീന്ദ്ര ശര്‍മ്മ എന്ന മിയാപ്പൂര്‍ സ്വദേശിയുടെ പരാതിയിന്മേലാണ് തെലുങ്ക് സിനിമാ മേഖലയിലെ പ്രമുഖരെ തന്നെ കേസുകളില്‍ പ്രതികളാക്കി രേവന്ദ് റെഡ്ഡി സര്‍ക്കാരിന്റെ നടപടി. തെലങ്കാന ഗേമിംഗ് ആക്ട്, ഭാരതീയന്യായ സംഹിത, ഐ.ടി ആക്ട് എന്നിവയിലെ വകുപ്പുകള്‍ നടീനടന്മാര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സിനെതിരെയും സമാന കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: