India

നാഗ്പൂർ സംഘർഷത്തിന് ബംഗ്ലാദേശുമായി ബന്ധം; അക്രമത്തിന് പ്രേരിപ്പിക്കുന്ന 97 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു

Published by

മുംബൈ: നാഗ്പൂർ സംഘർഷത്തിൽ, ബംഗ്ലാദേശുമായുള്ള ബന്ധം കണ്ടെത്തി മഹാരാഷ്‌ട്ര പോലീസ്. അക്രമത്തിന് പ്രേരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബംഗ്ലാദേശിൽ നിന്നുള്ള 97 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റുകളിൽ ഭൂരിഭാഗവും ബംഗ്ലാദേശി ഐപി വിലാസങ്ങളുള്ള കമ്പ്യൂട്ടറുകളിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്. തിങ്കളാഴ്ചത്തെ കലാപം ഒരു ചെറിയ സംഭവം മാത്രമാണെന്നും ഭാവിയിൽ വലിയ കലാപങ്ങൾ ഉണ്ടാകുമെന്നും അത്തരമൊരു പോസ്റ്റിൽ പറയുന്നു.

34 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ സൈബർ സെൽ നടപടിയെടുക്കുകയും 10 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരൻ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) സിറ്റി പ്രസിഡന്റ് ഫഹീം ഷമീം ഖാൻ ഉൾപ്പെടെ 84 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 500 ലധികം കലാപകാരികളെ ഒത്തുകൂടി അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് മുഖ്യസൂത്രധാരനായ ഫഹീമിനെതിരെ ചുമത്തിയിരിക്കുന്നത്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിലും കർഫ്യൂ പ്രാബല്യത്തിൽ ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by