ന്യൂദൽഹി: ആശമാരുടെ പ്രശ്‌നം പരിഹാരിക്കാന്‍ എന്ന് പറഞ്ഞ് കേരളത്തില്‍ നിന്ന് പുറപ്പെട്ട ആരോഗ്യമന്ത്രി വീണ്ടും ആശമാരെ പറ്റിച്ചു. മുൻ കൂട്ടി നിശ്ചയിച്ച പ്രകാരം ക്യൂബൻ സംഘത്തെ സ്വീകരിക്കാനായിരുന്നു മന്ത്രി വീണാജോർജ് ദൽഹിയിലെത്തിയത്. ക്യൂബയും കേരളവും തമ്മിലുള്ള ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകളാണ് മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ട.
ക്യൂബയുടെ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിലുളള സംഘം ഇന്ന് ദല്‍ഹിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യൂബ സന്ദര്‍ശിച്ചപ്പോള്‍ ധാരണയിലായ വിഷയങ്ങളിലെ തുടര്‍ ചര്‍ച്ചകളാണ് ലക്ഷ്യം. എന്നാൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അതിരാവിലെ ദല്‍ഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുന്‍പ് പറഞ്ഞത് ആശമാരുടെ പ്രശ്‌നത്തിന് പരിഹാരം കാണാനായുള്ള ശ്രമത്തിനായാണ് യാത്ര എന്നാണ്. ആശ എന്നത് കേന്ദ്ര പദ്ധതിയാണെന്നും വേതന വര്‍ദ്ധ അതുകൊണ്ട് തന്നെ അവരാണ് നടപ്പാക്കേണ്ടത് എന്നുമാണെന്നായിരുന്നു പറഞ്ഞത്.
എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുടെ അപ്പോയിന്‍മെന്റിന് ശ്രമം നടത്തുമെന്നും അത് ലഭിച്ചാല്‍ നേരില്‍ കാണുമെന്നാണ് ആരോഗ്യമന്ത്രി ദൽഹിയിലെത്തിയ ശേഷം പറഞ്ഞത്. ലോക്‌സഭാ സമ്മളനം നടക്കുന്ന സമയത്ത് രാവിലെ ദല്‍ഹിയില്‍ വന്ന് കാണാന്‍ അനുമതി ചോദിച്ചാൽ ലഭിക്കില്ലെന്ന് ഉറപ്പാണ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി ലഭിച്ചില്ലെങ്കില്‍ മറ്റൊരു ദിവസം വീണ്ടും ദല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തും എന്നുമാണ് മന്ത്രി പറയുന്നത്.
തലസ്ഥാനത്തെ പ്രതിഷേധ സമരം 39 ദിവസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആശ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ആദ്യഘട്ടത്തിൽ മൂന്നുപേരാണ് നിരാഹാരമിരിക്കുന്നത്. ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്. സമരം നടക്കുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോർജ് ദൽഹിയിലേക്ക് പോയതിനെ ആശ പ്രവർത്തകർ വിമർശിച്ചു. കഴിഞ്ഞ ദിവസം ചർച്ചക്ക് ക്ഷണിച്ചത് പ്രഹസനം മാത്രമായിരുന്നുവെന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: