മെഡിക്കല്‍ കോളജ്: എസ്എടി ആശുപത്രിയില്‍ വീണ്ടും ഹാജര്‍ ബുക്കില്‍ തിരിമറി. ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ (എല്‍എച്ച്‌ഐ) അറ്റന്റന്‍സിലാണ് തിരിമറി നടത്തിയത്. ഹാജര്‍ ബുക്കില്‍ വൈകി വന്ന ദിവങ്ങളും അവധിയും രേഖപ്പെടുത്തിയ ഭാഗങ്ങള്‍ മായ്ച്ചിട്ട് അറ്റന്റന്‍സ് രേഖപ്പെടുത്തിയാണ് കൃതൃമം കാണിച്ചത്. കൃതൃമം പുറത്തായത് വിവരാവകാശ രേഖകളിലൂടെ.
കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യ ഹാജര്‍ തിരിമറി പുറത്ത് വരുന്നത്. അഞ്ച് വനിത സെക്യൂരിറ്റി ഗാര്‍ഡുമാരാണ് ചെയ്യാത്ത ഡ്യൂട്ടികളില്‍ അറ്റന്റന്‍സ് രേഖപ്പെടുത്തി തട്ടിപ്പ് നടത്തിയത്. അന്ന് ഡ്യൂട്ടി സാര്‍ജ്ജന്റിന്റേയും സുരക്ഷാ വിഭാഗം ഉന്നതാധികാരിയുടേയും ഒത്താശയോടെയായിരുന്നു ഹാജര്‍ തിരിമറി. ഇക്കാര്യത്തില്‍ ഡിഎംഇ അേന്വഷണത്തിന് ഉത്തരവിറക്കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ എല്‍എച്ച്‌ഐയുടെ അറ്റന്റന്‍സ് ഹാജര്‍ ബുക്ക് കൈകാര്യം ചെയ്യുന്ന നഴ്‌സിംഗ് സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് ഹാജര്‍ തിരിത്തിയിരിക്കുന്നത്. ആറ് മാസത്തെ ഹാജര്‍ പേജിലാണ് വ്യാപകമായ തിരുത്തല്‍ ഉണ്ടായത്.
ആലപ്പുഴ സ്വദേശിനിയാണ് ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍. ദിവസവും പോയി വരുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഡ്യൂട്ടിയ്‌ക്കെത്തുമ്പോള്‍ വൈകും. ഇത് കൃത്യമായി ഡ്യൂട്ടിക്കെത്തുന്ന സമയമുള്‍പ്പെടെ നഴ്‌സിംഗ് സൂപ്രണ്ട് ഹാജര്‍ ബുക്കില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ മിക്ക ദിവസങ്ങളിലും മായ്ച്ച് കളയാന്‍ പാകത്തില്‍ പെന്‍സില്‍ കൊണ്ടാണ് നഴ്‌സിംഗ് സൂപ്രണ്ട് എല്‍എച്ച്‌ഐ വൈകി ഡ്യൂട്ടിക്കെത്തുന്ന ദിവസങ്ങള്‍ രേഖപ്പെടുത്തുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഡ്യൂട്ടി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 15 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കണമെന്നാണ് നിയമം. ഇത് തള്ളിക്കളഞ്ഞാണ് ഇവര്‍ ദിവസവും ആലപ്പുഴയ്‌ക്ക് പോയി വരുന്നത്.
മാത്രവുമല്ല എല്‍എച്ച്‌ഐ ചെയ്യേണ്ട സ്വകാര്യ ആശുപത്രികളിലേയ്‌ക്കുള്ള വാക്‌സിന്‍ വിതരണം, പ്രസവം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ ജോലികളൊന്നും ഇവര്‍ ചെയ്യുന്നില്ലെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇത്തരം ജോലികള്‍ എല്‍എച്ച്‌ഐമാരുടെ ഭാഗമല്ലായെന്ന് കാണിച്ച് ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയാണ് ഇത്തരം ജോലികളില്‍ നിന്ന് ഒഴിവായതെന്നും പറയുന്നു.
എന്നാല്‍ എല്‍എച്ച്‌ഐ സൂപ്രണ്ടിന് നല്‍കിയ വിവരം തെറ്റാണെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ചെയ്യേണ്ട ജോലികളെല്ലാം എല്‍എച്ച്‌ഐയ്‌ക്കും ബാധകമാണ്്. എസ്എടിയില്‍ മൂന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ക്ക് മാത്രമായി സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ എല്‍എച്ച്‌ഐ ജോലി ചെയ്യാതെ ശബളം കൈപ്പറ്റുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: