കണ്ണൂര്‍: ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിന്റെ പേരിൽ സിപിഎം പ്രവർത്തകരിൽ നിന്നും ക്രൂര മർദ്ദനം ഏറ്റുവാങ്ങേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്കിയ യാത്രയയപ്പില്‍ നല്കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്.
ആക്രമിക്കപ്പെട്ട എസ്ഐ വി.വി.ദീപ്തിക്കും ടി.കെ.അഖിലിനും സ്റ്റേഷനിലെ സഹപ്രവർത്തകർ നൽകിയ ഉപഹാരത്തിലാണ് പോലീസുകാർക്കുള്ള അമർഷം മറനീക്കി പുറത്തുവന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
തിരുവങ്ങാട് ഇല്ലത്തുതാഴെ മണോളിക്കാവ് ഉത്സവത്തിനിടയിലാണ് പോലീസുമായി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ അ റസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പോലീസ് വാഹനം തടഞ്ഞുനിർത്തി മോചിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: