മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിലും, തന്റെ മകൾ ദിഷ സാലിയന്റെ മരണത്തിലും ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്‌ക്ക് പങ്കുണ്ടെന്ന് ദിഷ സാലിയന്റെ പിതാവ് . മകൾ ആത്മഹത്യ ചെയ്തുവെന്നത് നിഷേധിച്ച സതീഷ് സാലിയൻ രണ്ട് കേസുകളിലും അന്വേഷണം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടു.
മകളുടെ ശരീരത്തിൽ പരിക്കുകളൊന്നുമുണ്ടായിരുന്നില്ലെന്നും സതീഷ് സാലിയൻ പറഞ്ഞു. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിഷ സാലിയൻ 2020 ജൂൺ 8 ന് മുംബൈയിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്ന് വീണു മരിയ്‌ക്കുകയായിരുന്നു . ഏതാനും ദിവസങ്ങൾക്ക് ശേഷം, ജൂൺ 14 ന്, മുംബൈയിലെ വസതിയിൽ സുശാന്ത് സിംഗ് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കീഴിൽ മുംബൈ പോലീസ് ഉന്നയിച്ച വാദങ്ങളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നും സതീഷ് സാലിയൻ പറഞ്ഞു.2020 ഓഗസ്റ്റിൽ, ദിഷ സാലിയന്റെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും, മരിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പോസ്റ്റ് മോർട്ടം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: