India

‘ എനിക്ക് വേണമെങ്കിൽ നാല് വിവാഹം കഴിക്കാം , എന്റെ മതം അതിന് അനുമതി തന്നിട്ടുണ്ട് ‘ ; പാക് നടൻ ഡാനിഷ് തൈമൂർ

Published by

ഇസ്ലാമാബാദ് : തനിക്ക് വേണമെങ്കിൽ നാല് വിവാഹം കഴിക്കാമെന്ന് പറയുന്ന പാകിസ്ഥാൻ നടൻ ഡാനിഷ് തൈമൂറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടി ആയിഷയുടെ ഭർത്താവായ തൈമൂർ ഭാര്യയ്‌ക്കൊപ്പം ദേശീയ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്.

ഒന്നിലധികം തവണ വിവാഹം കഴിക്കാൻ തന്റെ മതം തനിക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് തൈമൂർ പറഞ്ഞത്. ഈ വീഡിയോ വൈറലാകുകയും ആളുകൾ തൈമൂറിനെ വിമർശിക്കാൻ തുടങ്ങുകയും ചെയ്തതോടെ തനിക്ക് അത്തരമൊരു ഉദ്ദേശ്യമില്ലെന്ന് പറഞ്ഞ് തൈമൂർ രംഗത്തെത്തി .

പാകിസ്ഥാനിൽ ഒന്നിലധികം വിവാഹങ്ങൾ അനുവദനീയമാണെങ്കിലും ഇതിന് ആദ്യ ഭാര്യയുടെ അനുമതി ആവശ്യമാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by