ന്യൂദല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെപ്പോലെ സമ്പന്നരാവാന്‍ ശ്രമിച്ച പാകിസ്ഥാന് എട്ടിന്റെ പണി കിട്ടി. ചാമ്പ്യന്‍സ് ട്രോഫി നടത്തി കോടികള്‍ കൊയ്യാമെന്ന് കണക്കുകൂട്ടിയ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് നഷ്ടമായത് 739 കോടി രൂപ. ഇത് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിയുവിലാക്കിയിരിക്കുകയാണ്.
29 വര്‍ഷത്തിനിടെ ആദ്യമായാണ് ഐസിസിയുമായി ചേര്‍ന്ന് പാകിസ്ഥാന് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റ് നടത്തിയത്. അതാണ് വന്‍സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചത്. മാത്രമല്ല, ന്യൂസിലാന്റുമായി നേരത്തെ തോറ്റ് പാകിസ്ഥാന് ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായതും നാണക്കേടായി. പാകിസ്ഥാനില്‍ കളിക്കില്ലെന്ന തീരുമാനം നേരത്തെ ഇന്ത്യ പ്രഖ്യാപിച്ചതിനാല്‍ ഇന്ത്യയും ആസ്ത്രേല്യയും തമ്മിലുള്ള ഫൈനല്‍ പാകിസ്ഥാനില്‍ നടത്താനും കഴിഞ്ഞില്ല. ഫൈനലില്‍ പാകിസ്ഥാന് എത്തുകയും എതിരാളികളായി ന്യൂസിലാന്റോ ആസ്ത്രേല്യയോ വരികയും ചെയ്തെങ്കില്‍ പാകിസ്ഥാനില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നടത്താന്‍ കഴിയുമായിരുന്നു. അതില്‍ നിന്നും അവര്‍ക്ക് കോടികള്‍ കൊയ്യാനും സാധിക്കുമായിരുന്നു. എന്നാല്‍ അത് സാധിച്ചില്ല.
ആകെ 839 കോടി രൂപ ചെലവാക്കിയാണ് പാകിസ്ഥാന് ഐസിസിയുടെ സഹായത്തോടെ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണ്ണമെന്റ് നടത്തിയത്. എന്തായാലും ഇന്ത്യയുടെ സമ്പന്നരായ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡായ ബിസിസിഐയെപ്പോലെ ആകാന്‍ ശ്രമിച്ച പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തോറ്റമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: