ന്യൂദല്‍ഹി: കര്‍ഷകരെ ദല്‍ഹിയിലേക്കയച്ച് രാജ്യതലസ്ഥാനം സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷ രാഷ്‌ട്രീയനേതാക്കളുടെ ഗൂഢാലോചന വീണ്ടും. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മുന്നില്‍ നില്‍ക്കാതെ സ്വാഭാവികമായ കര്‍ഷകസമരം എന്ന നിലയില്‍ ഈ സമരത്തെ ശക്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരെ കൃത്യമായ അജണ്ടയോടെ ദല്‍ഹിയില്‍ എത്തിക്കാനാണ് ശ്രമം. പിന്നീട് തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന അക്രമസമരം നടത്തി വെടിവെപ്പുണ്ടാക്കി മോദി സര്‍ക്കാരിന്റെ സല്‍കീര്‍ത്തി അന്താരാഷ്‌ട്ര സമൂഹത്തിന് മുന്‍പില്‍ താറടിക്കുകയാണ് ലക്ഷ്യം.
കര്‍ഷകസമരത്തിന് പിന്നില്‍ എന്‍ജിഒകളാണെന്ന് പറയുന്നു. വാസ്തവത്തില്‍ എന്‍ജിഒകളും കോണ്‍ഗ്രസും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സമരം. പഞ്ചാബില്‍ നിന്നും ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച ജഗ്ജീത് സിംഗ് ദാലീവാള്‍, സരവണ്‍ സിങ്ങ് പന്തേര്‍ എന്നീ കര്‍ഷകനേതാക്കളെയാണ് പഞ്ചാബ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. പഞ്ചാബിനെ മൊഹാലിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഖനോരി, ശംഭു അതിര്‍ത്തി പ്രദേശത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് ഇവര്‍ ശ്രമിച്ചത്. ഇവരെ പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും പിന്തിരിയാതെ ഏറ്റുമുട്ടാന്‍ ശ്രമിച്ചപ്പോഴാണ് നേതാക്കളെ രണ്ടുപേരെയും അറസ്റ്റ് ചെയ്തത്
ശംഭു എന്ന പ്രദേശം പഞ്ചാബ്- ഹരിയാന അതിര്‍ത്തിപ്രദേശമാണ്. അവിടെ ഇപ്പോഴേ ചില കര്‍ഷകരുടെ സംഘങ്ങള്‍ സമരവുമായി തമ്പടിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ചെറു കര്‍ഷകസംഘങ്ങളായി വന്ന് ഒടുവില്‍ ഒന്നിച്ച് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത് കലാപമുണ്ടാക്കലാണ് ഇവരുടെ ലക്ഷ്യം.
കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും കര്‍ഷകനേതാക്കളും ചര്‍ച്ചകള്‍ നടന്നുവരികയാണ്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മിനിമം വേതനം നിയമപരമായി ഉറപ്പാക്കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ മേലാണ് ചര്‍ച്ച നടക്കുന്നത്. ഏഴാംവട്ട ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടത്. സര്‍ക്കാര്‍ എന്ത് പരിഹാരം മുന്നോട്ട് വെച്ചാലും അത് അംഗീകരിക്കാതിരിക്കുകയാണ് കര്‍ഷകസംഘടന നേതാക്കള്‍. ലക്ഷ്യം മിനിമം വേതനമല്ല, സര്‍ക്കാരിനെ മറച്ചിടുന്ന വിദേശ സംഘടനകളുടെ പിണിയാളുകളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളുടെ അജണ്ടയിലേക്ക് കാര്യങ്ങള്‍ എത്തിക്കലാണെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
അടുത്ത ചര്‍ച്ച മെയ് നാലിന് നടക്കാനിരിക്കെയാണ് പഞ്ചാബിലെ ഒരു വിഭാഗം കര്‍ഷകര്‍ മാര്‍ച്ച് നടത്താന്‍ ശ്രമിച്ചത്. നല്ല രീതിയില്‍ ചര്‍ച്ചകള്‍ മുന്നേറുകയാണെന്നും തനിക്ക് പ്രതീക്ഷകള്‍ ഉണ്ടെന്നും കൃഷിമന്ത്രി ശിവരാജ് ചൗഹാന്‍ പ്രതികരിച്ചതിനിടയിലാണ് മാര്‍ച്ചും അറസ്റ്റും. ചണ്ഡീഗഡില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്രമന്ത്രിമാരായ കേന്ദ്രവാണിജ്യമന്ത്രി പീയൂഷ് ഗോയലും ഉപഭോക്തൃകാര്യമന്ത്രി പ്രള്‍ഹാദ് ജോഷിയും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: