കൊച്ചി ; ഗണപതി മിത്താണെന്ന് പറഞ്ഞവർക്ക് മുന്നിലാണ് മഹാഗണപതി തന്റെ ശക്തിയാണെന്ന് പറഞ്ഞ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ശാസ്ത്രജ്ഞ സുനിത വില്യംസ് പറന്നിറങ്ങിയത് . റോക്കറ്റ് വിക്ഷേപണത്തിനു മുൻപ് ഐഎസ് ആർ ഒ ശാസ്ത്രജ്ഞന്മാർ തിരുപ്പതിയിൽ പോയത് ദഹിക്കാത്ത ഇടത് -ജിഹാദികൾ അതോടെ സുനിതയുടെ വിശ്വാസങ്ങളെ പുച്ഛിച്ച് രംഗത്തെത്തി.
രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള യാത്രയില്‍ താന്‍ ഭഗവദ്ഗീത കൊണ്ടുപോയിരുന്നുവെന്നും ഇനി പോയാല്‍ കൊണ്ടുപോകാന്‍ ആഗ്രഹമുള്ളത് ഗണപതിയുടെ ചെറിയ വിഗ്രഹമാണെന്നും അവർ അന്ന് വ്യക്തമാകിയിരുന്നു . ഗണപതി തന്റെ ഭാഗ്യദേവനാണെന്നും താന്‍ തികഞ്ഞ ഭക്തയാണെന്നും അവര്‍ വെളിപ്പെടുത്തി. ഗണപതി ഭഗവാന്‍ തനിക്കൊപ്പമുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും വഴിനടത്തുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
ഇതോടെയാണ് ഇടത് – ജിഹാദികൾക്ക് നിയന്ത്രണം കൈവിട്ടു പോയത് . അതിൽ ചില ഇടത് മാദ്ധ്യമപ്രവർത്തകർ അടക്കം ഉണ്ട്. മഹാകുംഭമേളയിൽ മലയാളികൾ പങ്കെടുത്തതിന്റെ പേരിൽ ഖേദിച്ച മാദ്ധ്യമപ്രവർത്തകരുള്ള നാട്ടിൽ സുനിത വില്യംസിനെതിരെ പരിഹാസം ഉയരുന്നതിൽ അത്ഭുതമില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് നോക്കു കൂലി ആവശ്യപ്പെട്ട് ഐഎസ്ആർഒയുടെ കൂറ്റൻ കാർഗോ തടഞ്ഞവർ ഇന്ന് ശാസ്ത്രത്തെയും നാസയെയും അഭിനന്ദിക്കുന്ന തിരക്കിലാണ് . എന്നാൽ സുനിതയുടെ വിശ്വാസങ്ങളെ അവഹേളിക്കാൻ മുന്നിലുണ്ട് താനും.
സുനിത വില്യംസ് സവർണ നായർ തറവാട്ടിലെ അംഗം , സങ്കി, നിരക്ഷര തുടങ്ങി നിരവധി പട്ടങ്ങളും ഇനി ഇവർ ചാർത്തികൊടുക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത് . ഇനി സുനിതയുടെ ഭക്തി വിഷയമാക്കി വാർ സ്റ്റോറികളെന്തെങ്കിലും വരുമോയെന്നും ചോദ്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: