നാഗ്പൂർ ; നാഗ്പൂർ കലാപത്തിൽ ലക്ഷ്യം വച്ചത് ഹിന്ദുക്കളുടെ കടകൾ മാത്രമാണെന്ന് റിപ്പോർട്ട് . സമീപത്തുള്ള മുസ്ലീങ്ങളുടെ കടകൾ ഒഴിവാക്കിയാണ് ആക്രമണം നടന്നത് . അതുകൊണ്ട് തന്നെ , എങ്ങനെയാണ് തങ്ങൾക്ക് ഏകപക്ഷീയമായ സാഹോദര്യം നിലനിർത്താൻ കഴിയുക എന്നാണ് മുസ്ലീം ആൾക്കൂട്ട കലാപത്തിൽ ദുരിതമനുഭവിക്കുന്ന ഹിന്ദുക്കൾ ചോദിക്കുന്നത്.
“നമ്മുടെ കടകൾ തകർക്കാനും വാഹനങ്ങൾ കത്തിക്കാനും അവർക്ക് എന്തായിരുന്നു ആവശ്യം? ഇവിടെ ബുർഹാൻപൂരിൽ മുസ്ലീം പ്രദേശത്ത് ഒരു കട പോലും തകർന്നിട്ടില്ല. നമ്മൾ ഹിന്ദുക്കളാണ്, ഇതെല്ലാം നമുക്ക് സംഭവിക്കുന്നു. എത്ര കാലം നമ്മൾക്ക് ഈ സാഹോദര്യം കാണിക്കാനാകും . നമ്മൾ സാഹോദര്യം കാണിക്കുന്നത് കൊണ്ടാണ് അവരുടെ കടകൾ ഇപ്പോഴും നിൽക്കുന്നത് . നമ്മള് അവരുടെ ഒരു കടയെങ്കിലും തകര്‍ത്തിട്ടുണ്ടോ, ഒന്നും ചെയ്തില്ലല്ലോ. നമ്മള് ഇവിടെ പണം സമ്പാദിക്കാന്‍ വന്നതാണ് . ഇന്ന് അവര്‍ നമ്മുടെ കട ആക്രമിച്ചു. നാളെ അവര്‍ നമ്മുടെ വീട്ടില്‍ കയറും. പിന്നെ എന്ത് സംഭവിക്കും “ – ഹിന്ദു കടയുടമ പറഞ്ഞു.
രാത്രിയിൽ 4-5 പേർ ആദ്യം വന്നു. അവർക്ക് പിന്നാലെ 100-ലധികം പേർ പെട്രോൾ ബോംബുകളും വാളുകളും വടികളുമായി വന്നു – എന്നാണ് മറ്റൊരു കടയുടമ പറഞ്ഞത്. കലാപകാരികളായ ജനക്കൂട്ടം വീടുകളിൽ കയറാൻ ശ്രമിച്ചതായി സ്ത്രീകൾ പറഞ്ഞു.അതിനിടെ, ജനക്കൂട്ടം ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെ തടയുകയും അവരുടെ യൂണിഫോം കീറുകയും , അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. ഈ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: