നാഗ്പൂര്‍: നാഗ്പൂരില്‍ മുസ്ലിം അക്രമണകാരികള്‍ നടത്തിയ കലാപത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥ ലൈംഗികാതിക്രമത്തിന് ഇരയായതായി എഫ്ഐആര്‍. കലാപം നേരിടാന്‍ ചുമതലയുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥയെയാണ് ആള്‍ക്കൂട്ടം ഉപദ്രവിച്ചത്. നഗരത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായും പോലീസ് എഫ്ഐആറിലുണ്ട്.
മാര്‍ച്ച് 17ന് വൈകിട്ട് നാലുമണി മുതല്‍ രാത്രി 11.30 വരെ നഗരത്തില്‍ അരങ്ങേറിയ കലാപത്തില്‍ നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ഹിന്ദുക്കളുടെ ബിസിനസ് സ്ഥാപനങ്ങളും വാഹനങ്ങളും മുസ്ലിംകലാപകാരികള് അക്രമിച്ചു തകര്‍ത്തിരുന്നു. ഇതിനിടെയാണ് ഹിന്ദു സ്ത്രീകളെ തിരഞ്ഞുപിടിച്ച് ഉപദ്രവിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
ഔറംഗസേബിന്റെ ശവകുടീരം സാംബാജി നഗര്‍ ജില്ലയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗദള് പൂനയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ ഖുറാന് കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തിയാണ് നാഗ്പൂര്‍ നഗരത്തിലെ മുസ്ലിം കേന്ദ്രങ്ങളില്‍ ആളുകള്‍ സംഘടിച്ച് വിവിധ ഭാഗങ്ങളില്‍ കലാപം നടത്തിയത്. പൂനയിലെ മഹല്‍ ഗേറ്റില്‍ ബജ്രംഗദള് പ്രവര്‍ത്തകര്‍ ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മാതൃക കത്തിച്ചിരുന്നു. ഇതാണ് ഖുറാന് കത്തിക്കലായി നാഗ്പൂരില്‍ പ്രചരിപ്പിച്ചത്. നാഗ്പൂര്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 51 പേരാണ് ഇതുവരെ അറസ്റ്റിലായത്. അറുനൂറോളം പേരെ പ്രതിചേര്‍ത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ 19 പേരെ ഇന്നലെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: