ബെംഗളൂരു: ബെംഗളൂരുവിനും കണ്ണൂരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ബെംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ് (16511/16512) ട്രെയിന്‍ സ്റ്റേഷനില്‍ മാറ്റം. ഏപ്രില്‍ ആദ്യ വാരത്തില്‍ ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് പുറപ്പെടുന്ന ടെര്‍മിനല്‍ താത്കാലികമായി മാറും. യശ്വന്ത്പുര റെയില്‍വേ സ്റ്റേഷനില്‍ നവീകരണ പ്രവര്‍ത്തികള്‍ തുടരുന്ന സാഹചര്യത്തിലാണിത്.
കെഎസ്ആര് ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ എസ്എംവിടി ബെംഗളൂരു റെയില്‍വേസ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ യശ്വന്തപുര സ്റ്റേഷന് നവീകരണത്തിന്റെ ഭാഗമായി ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ നിന്നാണ് ബെംഗളൂരു- കണ്ണൂര്‍ എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും.
തുടര്‍ന്ന് ഏപ്രില്‍ മുതല്‍ പഴയപടി കെഎസ്ആര് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുമെന്ന് റെയില്‍വേ പത്രക്കുറിപ്പ് പുറത്തിറക്കിയെങ്കിലും പിന്നീട് പത്തു വരെ എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിന്‍ നമ്പര്‍ 16511 കെഎസ്ആര്ബെംഗളൂരു – കണ്ണൂര്‍ എക്സ്പ്രസ് രാത്രി 8.00 മണിക്ക് എസ്എംവിടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിച്ച് 14 മണിക്കൂര്‍ 55 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 10:55 ന് കണ്ണൂര്‍ എത്തും. ട്രെയിന്‍ നമ്പര്‍ 16512 കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 5.05 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07:45ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തും. 14 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ സമയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: