തിരുവനന്തപുരം : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഒമ്പത് മാസമായി കുടുങ്ങിക്കിടന്നിരുന്ന നാസയുടെ ബഹിരാകാശയാത്രിക സുനിത വില്യംസിന്റെ തിരിച്ചുവരവ് ബഹിരാകാശ മേഖലയിലുള്ളവർക്ക് ഒരു അഭിമാനകരമായ നിമിഷം ആണെന്ന് മുൻ ഐഎസ്ആർഒ മേധാവി ഡോ. ജി മാധവൻ നായർ പറഞ്ഞു. ദേശീയ വാർത്ത ഏജൻസിയായ എഎൻഐയോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ സമൂഹത്തിലെ നമുക്കെല്ലാവർക്കും ഇത് അഭിമാനകരമായ നിമിഷമാണ്. ഏകദേശം ഒമ്പത് മാസം നീണ്ടുനിന്ന ഒരു രക്ഷാപ്രവർത്തനത്തിന്റെ വിജയകരമായ പൂർത്തീകരണമാണിത്. ഓപ്പറേഷൻ വളരെ മികച്ച രീതിയിൽ ആസൂത്രണം ചെയ്തിരുന്നു, സമയമെടുത്തെങ്കിലും, അത് വളരെ കൃത്യമായ ഒരു ഓപ്പറേഷനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കൂടാതെ ഈ മഹത്തായ നേട്ടത്തിന് മുഴുവൻ നാസ ടീമിനെയും സ്‌പേസ് എക്‌സിനെയും ഞാൻ അഭിനന്ദിക്കുന്നു. സുനിത വില്യംസിന് ഇന്ത്യയിൽ വേരുകളാണുള്ളത്, അവർ വിജയകരമായി മടങ്ങിയെത്തി. സ്‌പേസ്‌ക്രാഫ്റ്റിൽ നിന്ന് അവർ നൽകിയ അവസാന അഭിമുഖം അവർ എത്ര ആരോഗ്യവതിയും ആത്മവിശ്വാസവുമുള്ളവരാണെന്ന് സൂചിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: