ബ്യൂണസ് അയേഴ്സ്: ബ്രസീല്‍, ഉറുഗ്വെ എന്നീ ടീമുകള്‍ക്കെതിരേ ഈയാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റൈന്‍ ടീമില്‍നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പരിക്കിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്കെതിരായ മത്സരത്തില്‍നിന്ന് പുറത്തായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ഇന്റര്‍ മയാമി- അറ്റ്ലാന്റ യുണൈറ്റഡ് മത്സരത്തിനിടെ ഇരുകാലുകള്‍ക്കുമിടയിലെ മസിലുകള്‍ക്ക് വേദന അനുഭവപ്പെട്ട മെസി പിന്നീട് എംആര്‍ഐ സ്കാനിങ്ങിനു വിധേയനായപ്പോഴാണ് പരിക്ക് സാരമുള്ളതെന്നു കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. രണ്ടാഴ്ചത്തെ വിശ്രമമാണ് മെസിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
‘കഴിഞ്ഞ ദിവസം രാത്രിയിലെ അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ മെസ്സിക്ക് കാലുകള്‍ക്കിടയിലെ മസിലുകള്‍ക്ക് അനുഭവപ്പെട്ട അസ്വസ്ഥതയുടെ വ്യാപ്തി വിലയിരുത്താന്‍ ഒരു എംആര്‍ഐ സ്കാന്‍ നടത്തി, അപ്പോഴാണ് മെസി പരിക്കിന്റെ പിടിയിലാണെന്നറിഞ്ഞത്- ക്ലബ് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: