തിരുവനന്തപുരം: സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ കത്രിക കൊണ്ട് കുത്താന്‍ ശ്രമിക്കുകയും മറ്റു ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കു നേരെ കത്തിവീശുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര് പിടിയിലായി. കാട്ടുപുറം സ്വദേശി അരുണ്‍ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായര്‍ (43) എന്നിവരെയാണ് പാങ്ങോട് പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ ആശുപത്രിക്കു കേടുപാടു വരുത്തിയെന്നും പരാതിയുണ്ട്. ബാറിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ അരുണിനെയും കൊണ്ട് കല്ലറയ്ക്കു സമീപമുള്ള
സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തുകയായിരുന്നു ഇവര്‍. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ചികില്‍സ നല്‍കിയെങ്കിലും ഒപി ടിക്കറ്റെടുക്കണമെന്നു പറഞ്ഞത് പ്രതികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതേത്തുടര്‍ന്ന് ശ്യാം ഡ്രെസ്സിംഗ് റൂമില്‍ അതിക്രമിച്ച് കയറി വീഡിയോ പകര്‍ത്തി. വിലക്കിയപ്പോള്‍ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ജീവനക്കാര്‍ക്ക് നേരെ കത്തിവീശുകയും ഡോക്ടറെ കത്രിക കൊണ്ട് കുത്താന്‍ ശ്രമിച്ചയായും പരാതിയുണ്ട്. രക്ഷപ്പെടാനായി വനിതാ ഡോക്ടര്‍ ശുചിമുറിയിലൊളിക്കുകയുയിരുന്നു. ഇതിനിടെ ഇവര്‍ ആശുപത്രിയും തകര്‍ത്തു. ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: