ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജന്യ ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവെയ്ക്കാന്‍ സുജന്യക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സന്ദീപ് വാചസ്പതി മാധ്യമങ്ങളെ അറിയിച്ചു.
പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം സുജന്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജി വെക്കുകയും ചെയ്തു. കളഞ്ഞുകിട്ടിയ എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ച കേസില്‍ സുജന്യയും സഹായി ഓട്ടോ ഡ്രൈവര്‍ സലിഷ് മോനും പോലീസ് പിടിയിലായിരുന്നു. ഇരുവരും റിമാന്റിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: