ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രശസ്ത സംഗീതജ്ഞനും രാജ്യസഭാംഗവുമായ ഇളയരാജ കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. നമ്മുടെ സംഗീതത്തിലും സംസ്‌കാരത്തിലും മഹത്തായ സ്വാധീനം ചെലുത്തിയ സംഗീത പ്രതിഭയായ രാജ്യസഭാ എംപി ഇളയരാജയെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചു.
‘എല്ലാ അര്‍ത്ഥത്തിലും ഒരു വഴികാട്ടിയാണ് അദ്ദേഹം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലണ്ടനില്‍ തന്റെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കല്‍ സിംഫണിയായ വാലിയന്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ചരിത്രം സൃഷ്ടിച്ചു. ലോകപ്രശസ്ത റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയായിരുന്നു ഈ പ്രകടനം. ഈ മഹത്തായ നേട്ടം അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഗീത യാത്രയിലെ മറ്റൊരു അധ്യായം കൂടി അടയാളപ്പെടുത്തുന്നു ആഗോളതലത്തില്‍ മികവിനെ പുനര്‍നിര്‍വചിക്കുന്നത് അദ്ദേഹം തുടരുന്നു’ മോദി ഇളയരാജയെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: