ഭോപ്പാൽ : മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനെ മുഗൾ ഭരണാധികാരി ഔറംഗസീബിനോട് താരതമ്യം ചെയ്ത് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് രേഖ വിനോദ് ജെയിൻ . കഥാകൃത്ത് മണിക മോഹിനിയെ ഉദ്ധരിച്ച്, ഔറംഗസേബ് തന്റെ സഹോദരന്റെ തലയറുത്ത് തല പിതാവിന് സമർപ്പിച്ചുവെന്നും, പരശുരാമൻ അമ്മയുടെ തലയറുത്ത് തല പിതാവിന് സമർപ്പിച്ചുവെന്നുമാണ് രേഖ വിനോദ് ജെയിൻ സോഷ്യൽ മീഡിയയിൽ എഴുതിയത്.
“എന്റെ അഭിപ്രായത്തിൽ, രണ്ടും യുക്തിരഹിതവും ക്രൂരവുമായ മൃഗങ്ങളാണ്, പക്ഷേ ഹിന്ദുത്വ എന്ന രോഗം കൂടുതൽ അപകടകരമാണ്, കാരണം പരശുരാമനെ മതത്തിന്റെ അവതാരമായും പ്രതീകമായും കണക്കാക്കുന്നവർ ബ്രാഹ്മണർ മാത്രമല്ല, ഹിന്ദുക്കളുടെ നേതാക്കളും കൂടിയാണ്.”രേഖ വിനോദ് ജെയിൻ കുറിച്ചു.
പോസ്റ്റ് വൈറലായതോടെ ഹിന്ദു സംഘടനകളും ബ്രാഹ്മണ സമൂഹവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിവാദം രൂക്ഷമായതോടെ, രേഖയ്‌ക്ക് കോൺഗ്രസ് നോട്ടീസ് നൽകുകയും 48 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്മർദ്ദത്തിന് വഴങ്ങി രേഖ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും മാധ്യമങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്തു. അതേസമയം മതവികാരം വ്രണപ്പെടുത്തിയ രേഖ വിനോദ് ജെയിനിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ലോർഡ് ഗഞ്ച് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: