Kerala

പാപ്പിനിശേരിയിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് 12 വയസുകാരി; കുറ്റം സമ്മതിച്ച് പെൺകുട്ടി

Published by

കണ്ണൂർ: പാപ്പിനിശേരിയിലെ പിഞ്ചു കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. നാലു മാസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 കാരിയാണെന്ന് പോലീസ് വ്യക്തമാക്കി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിൽ വലിച്ചെറിയുകയായിരുന്നു.

മരിച്ച കുഞ്ഞിന്റെ പിതൃ സഹോദരിയുടെ മകളാണ് കൊല നടത്തിയ പെൺകുട്ടി. പെൺകുട്ടി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട് സ്വദേശികളായ അക്കമ്മൻ‌-മുത്തു ദമ്പതികളുടെ മകൾ യാസികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശികളായ അഞ്ചംഗ കുടുംബം പാപ്പിനിശേരിയിൽ വാടക വീട്ടിലാണ് കഴിയുന്നത്.

തങ്ങൾക്കൊപ്പം രാത്രി ഉറങ്ങിക്കിടന്നതാണ് കുഞ്ഞ്. പിന്നീട് സഹോദയിരുടെ 12 വയസുകാരിയായ മകൾ വന്ന് പറയുമ്പോഴാണ് കുഞ്ഞിനെ കാണുന്നില്ലെന്ന് അറിയുന്നതെന്നും തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കിണറ്റിൽ കണ്ടെത്തുകയായിരുന്നുവെന്നും മാതാപിതാക്കളുടെ മൊഴി. തുടർന്ന് 12 കാരയെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നിയ പോലീസ് വീണ്ടും വിശദമായി ചോദ്യ ചെയ്യുകയായിരുന്നു. ഇതോടെ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു.

മരിച്ച കുട്ടിയുടെ പിതാവിന്റെ സംരക്ഷണയിലായിരുന്നു 12 കാരിയും മാതാവും താമസിച്ചിരുന്നത്. കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കുട്ടിയെ ജുവനയിൽ ജസ്റ്റിസിന് മുന്നിൽ ഹാജരാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by