Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രവിരുദ്ധ പ്രചരണങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കും; ആശാവർക്കർമാർക്ക് ഐക്യദാർഢ്യവുമായി ബിജെപി രാപ്പകൽ സമരം നടത്തും: കെ.സുരേന്ദ്രൻ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2025, 01:18 pm IST
in Kerala, News

സംസ്ഥാനത്തെ ഗുണ്ടാ – ലഹരി മാഫിയ ആക്രമത്തിൽ ബിജെപി സംസ്ഥാന നേതൃയോഗം ആശങ്ക അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആശവർക്കർമാരുടെ സമരത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും തിരുവനന്തപുരത്ത് നേതൃയോഗം വിശദീകരിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തെ അട്ടിമറിക്കാൻ സിപിഎം നീക്കം നടത്തുകയാണ്. എല്ലാം കേന്ദ്രത്തിന്റെ തലയിലിടാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പാളി. പാർലമെൻ്റിൽ ആരോഗ്യമന്ത്രി ജെപി നദ്ദ എല്ലാം വ്യക്തമാക്കിയതോടെ കേരളത്തിന് കുടിശ്ശിക ഒന്നും ഇല്ലെന്ന സത്യം ബോധ്യമായി. കേരളം കേന്ദ്രഫണ്ടിന്റെ ഒരു കണക്കും കൊടുക്കുന്നില്ലെന്ന് എല്ലാവർക്കും മനസിലായി. കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ദില്ലിയിലെ കൂടിക്കാഴ്‌ച്ചയിൽ കേരളത്തിൽ കേന്ദ്രത്തിനെതിരെ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞില്ല. കേരളത്തിൽ അവർ നടത്തുന്ന പ്രചാരണം പച്ച നുണയാണെന്നതിന്റെ തെളിവാണിത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെങ്കിൽ അത് കേന്ദ്ര ധനമന്ത്രിയോട് പറയണമായിരുന്നു. വയനാട് പുനരധിവാസത്തിലും സർക്കാരിന്റെ കള്ളത്തരം വെളിച്ചത്തായി. ദുരിതബാധിതർക്ക് സർക്കാരിനെ മനസിലായി. ആയിരക്കണക്കിന് കോടി രൂപ സർക്കാരിന്റെ കയ്യിൽ ഉണ്ടായിട്ടും പുനരധിവാസത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല.

ഇടതു സർക്കാരിന്റെ കേന്ദ്ര വിരുദ്ധ പ്രചരണത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്ന ക്യാമ്പയിൻ ബിജെപി നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. മുനമ്പം ജുഡീഷ്യൽ കമ്മീഷൻ നിയമനം ജനങ്ങളെ കബളിപ്പിക്കാനായിരുന്നു. സിപിഎമ്മും കോൺഗ്രസും ദില്ലിയിൽ വഖഫ് നിയമത്തിനെതിരെ സമരത്തിലാണ്. മുനമ്പത്ത് നേരെ തിരിച്ചും അവർ പറയുന്നു. ഇടത്-വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെ ബിജെപി പ്രചരണം നടത്തും.

ആശാവർക്കർമാർക്ക് പിന്തുണയുമായി 27,28 തിയ്യതികളിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപ്പകൽ സമരം സംഘടിപ്പിക്കും. ആയിരക്കണക്കിന് സ്ത്രീകൾ സമരത്തിൽ പങ്കെടുക്കും.
ലഹരിമാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. സംസ്ഥാനത്ത് സിപിഎം സഹായത്തോടെ ലഹരിമാഫിയകൾ അഴിഞ്ഞാടുകയാണ്. സർക്കാരിന്റെ സഹായത്തോടെയാണിത്. മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാ സദസുകൾ സംഘടിപ്പിക്കും. കടൽമണൽ സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. കൊല്ലത്ത് മാത്രമാണ് മണൽക്കൂന നീക്കാൻ തീരുമാനിച്ചത്. ഇത് ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ആലപ്പുഴയിലും കോഴിക്കോടുമാണ് യുഡിഎഫും എൽഡിഎഫും സമരം ചെയ്യുന്നത്. കടൽമണൽ ഖനനം അല്ല മണൽത്തിട്ടകൾ നീക്കുകയാണ് ചെയ്യുന്നത്. വ്യാജപ്രചരണത്തിനെതിരെ ഏപ്രിൽ 5 ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വിളിച്ച് സെമിനാർ നടത്തും. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നതിനെതിരെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രക്ഷോഭം നടത്താനും നേതൃയോഗം തീരുമാനിച്ചു. പദയാത്രകളും ഗൃഹസമ്പർക്കവും സംഘടിപ്പിക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിപിഎം ക്ഷേത്രങ്ങളിൽ ഇത്തരം പേക്കൂത്തുകൾ നടത്തുന്നത്. ആയിരം തവണ ഗംഗയിൽ മുങ്ങിക്കുളിച്ചാലും സിപിഎമ്മിന്റെ പാപം തീരില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ എന്നിവർ സംബന്ധിച്ചു.

Tags: K SurendranPress MeetAsha worker protestBJP SUPPORT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

സിഎമ്മെ ഇത് മോശമാണ്…

Kerala

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.