മുംബൈ : അടുത്തിടെ പുറത്തിയ ഛാവ എന്ന ചിത്രത്തിന് ശേഷം മഹാരാഷ്‌ട്രയിലെ അന്തരീക്ഷം ആകമാനം മാറിയ നിലയിലാണ്. ആളുകൾ യഥാർത്ഥ ചരിത്രം അറിഞ്ഞപ്പോൾ മുതൽ മുഗൾ ആക്രമണകാരിയായ ഔറംഗസീബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടയിൽ തിങ്കളാഴ്ച രാത്രി നാഗ്പൂരിൽ മുസ്ലീം മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടു.
ആയിരത്തിലധികം മത മൗലികവാദികൾ വലിയ തോതിൽ കല്ലെറിയലും, തീവെയ്‌പ്പും, നശീകരണ പ്രവർത്തനങ്ങളും നഗരത്തിൽ നടത്തി. ഇതേ തുടർന്ന് നാഗ്പൂരിലുടനീളം ബിഎൻഎസ്എസ് സെക്ഷൻ 163 ഭരണകൂടം ചുമത്തിയിട്ടുണ്ട്. അതേ സമയം നാഗ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്രമം വ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഈ അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ചിറ്റ്നിസ് പാർക്ക് പ്രദേശത്താണ് ആദ്യ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് മതമൗലികവാദികൾ പോലീസ് സംഘത്തിന് നേരെ കല്ലെറിഞ്ഞു. ഇതിൽ 6 പേർക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം മതമൗലികവാദികളുടെ ഈ ജനക്കൂട്ടം കോട്‌വാലിയിലും ഗണേഷ്‌പേട്ടിലും എത്തി അക്രമണങ്ങൾ അഴിച്ചു വിട്ടു.
ആയിരത്തിലധികം മൗലികവാദികൾ വലിയ തോതിലുള്ള കല്ലെറിയൽ, നശീകരണ പ്രവർത്തനങ്ങൾ, തീവയ്‌പ്പ് എന്നിവ നടത്തിയതായും റിപ്പോർട്ട് ഉണ്ട്. രാത്രി 8 നും 8.30 നും ഇടയിൽ അക്രമികൾ വലിയ തോതിൽ നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും നാഗ്പൂർ പോലീസ് കമ്മീഷണർ പറഞ്ഞു. ഹൻസ്പുരി പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറിയ കലാപകാരികൾ അവ നശിപ്പിച്ചു.
കൂടാതെ കലാപകാരികൾ നിരവധി വാഹനങ്ങൾക്ക് തീയിട്ടിട്ടുണ്ട്. ഇതിനു പുറമെ കലാപകാരികൾ ആളുകളുടെ വീടുകളും ആശുപത്രികളും വെറുതെ വിട്ടില്ല. അതേസമയം, സ്ഥിതിഗതികൾ കണക്കിലെടുത്ത്, കോട്‌വാലി, ഗണേഷ്‌പേട്ട്, തഹസിൽ, ലകദ്ഗഞ്ച്, പച്ച്പോളി, ശാന്തിനഗർ, സക്കർദാര, നന്ദൻവാൻ, ഇമാംവാര, യശോധരനഗർ, കപിൽനഗർ എന്നിവയുൾപ്പെടെ നിരവധി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സംഭവത്തിൽ സമാധാനവും ഐക്യവും നിലനിർത്താൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ വിഷയത്തിൽ താൻ വ്യക്തിപരമായി ഏറെ ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ക്രമസമാധാന പാലനത്തിന് ആവശ്യമായ എല്ലാ കർശന നടപടികളും സ്വീകരിക്കാൻ പോലീസ് കമ്മീഷണർക്ക് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും സമാധാനം കൈവിടല്ലന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക