കൊച്ചി : കടയ്‌ക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ പ്രശസ്തമായ തിരുവാതിര മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കലാപരിപാടികളിലൂടെ വിശ്വാസികളെ പരിഹസിക്കുന്ന സിപിഎം നിലപാടില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത് . എന്നാൽ വിശ്വാസികളുടെ പ്രതിഷേധങ്ങളെ വകവയ്‌ക്കാതെ വീണ്ടും അത്തരം നിലപാടുകൾ ആവർത്തിക്കുമെന്ന ഭീഷണികളാണ് സിപിഎമ്മിന്റേത് .
പോരാളി ഷാജി എന്ന സിപിഎം സൈബർ ഗ്രൂപ്പ് പി പി ദിവ്യയുടെ ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന പോസ്റ്റിലാണ് ഇത്തരം കാര്യങ്ങൾ ആവർത്തിക്കുമെന്ന വെല്ലുവിളി ഉള്ളത് .
‘ ക്ഷേത്ര വളപ്പിൽ തന്നെയാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകം കളിച്ചത് .ക്ഷേത്രങ്ങളിൽ തന്നെയാണ് സാംബശിവന്റെ ഇരുപതാം നൂറ്റാണ്ടും, ചെറുകാടിന്റെ നമ്മളൊന്നും, പാട്ടബാക്കിയും അവതരിപ്പിച്ചത്. കേരളത്തിന്റെ ഇന്നലെകളുടെ ചരിത്രമതാണ് . നാളെയുമത് തുടരും ‘ എന്നാണ് സിപിഎമ്മിന്റെ വെല്ലുവിളി.
അതേസമയം ഇതിനു തക്ക മറുപടി നൽകിയിരിക്കുകയാണ് യുവ ബിജെപി നേതാവ് യുവരാജ് ഗോകുൽ . ‘ പള്ളി വളപ്പുകളൊന്നും നിങ്ങളുടെ തോന്നിവാസത്തിന് കിട്ടിയിട്ടുണ്ടാകില്ല എന്ന് ഞങ്ങള്‍ക്കുറപ്പാണ്….
ആ ക്ഷേത്ര വളപ്പുകളില്‍ പണ്ടേ പോലെ തോന്നിവാസം ഇനി നടത്താം എന്നും സഖാത്തി കരുതണ്ട….
പണ്ടത്തേ പോലെ നിങ്ങള്‍ മസില്‍ പവറും അധികാരവും ഗുണ്ടായിസവും കൊണ്ട് ക്ഷേത്ര വളപ്പ് കയ്യേറാന്‍ വരുംബോള്‍ മിണ്ടാതെ ഉരിയാടാതെ തല താഴ്‌ത്തി മടങ്ങുന്ന ഗതികേടിലല്ല ഹിന്ദു സമൂഹം….
വല്ല കണ്ടം വഴിയും ഓടിക്കോണം….‘ എന്നാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: