Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പെണ്‍കുട്ടിയെ പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍ പോക്സോ കേസില്‍ പിടിയില്‍; വലയിലാക്കിയത് ഇന്‍സ്റ്റഗ്രാം വഴി

ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍ പോക്സോ കേസില്‍ പിടിയില്‍. വെങ്ങര സ്വദേശിയായ 23കാരനായ അബ്ദുൾ ​ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് അബ്ദുള്‍ ഗഫൂര്‍ പെണ്‍കുട്ടിയെ വലയിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2025, 09:03 pm IST
in Kerala
ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍

ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍

മലപ്പുറം: ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി വര്‍ഷങ്ങളോളം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച അബ്ദുള്‍ ഗഫൂര്‍ പോക്സോ കേസില്‍ പിടിയില്‍. വെങ്ങര സ്വദേശിയായ 23കാരനായ അബ്ദുൾ ​ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴിയാണ് അബ്ദുള്‍ ഗഫൂര്‍ പെണ്‍കുട്ടിയെ വലയിലാക്കിയത്.

ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ കുറ്റകൃത്യത്തിന്റെ രീതി. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് ഭക്ഷണം കഴിക്കാനായി കുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തി. പിന്നീട് ഭക്ഷണത്തില്‍ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തുകയാണ് ചെയ്യുന്നത്. ഒരിയ്‌ക്കല്‍ എംഡിഎംഎ കഴിച്ചാല്‍ വീണ്ടും വീണ്ടും ആ വ്യക്തി അതാവശ്യപ്പെടും. ഇതാണ് അബ്ദുള്‍ ഗഫൂര്‍ മുതലാക്കിയത്. പിന്നീട് കുട്ടിയ്‌ക്ക് ഇടയ്‌ക്കിടക്ക് എംഡിഎംഎ നല്‍കിയ ശേഷം അടുപ്പം സ്ഥാപിക്കും. പിന്നീട് ലൈം​ഗിക കാര്യങ്ങൾക്കായി ഉപയോ​ഗിക്കുകയായിരുന്നു.

വര്‍ഷങ്ങളോളമാണ് മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി അതിക്രൂര പീഡനം നേരിട്ടത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് അബ്ദുള്‍ ഗഫൂര്‍ ലൈം​ഗികമായി പീഡിപ്പിച്ചതെന്ന് എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. 2020 ൽ ആണ് അബ്ദുള്‍ ഗഫൂര്‍ പെൺകുട്ടിയെ വലവീശിപ്പിടിക്കുന്നത്. അപ്പോള്‍ പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ താന്‍ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് അബ്ദുള്‍ ഗഫൂര്‍ പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. ലൈം​ഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ വാങ്ങി ഇയാള്‍ വിൽക്കുകയും ചെയ്തിരുന്നു.

വീട്ടുകാരുടെ ജാ​ഗ്രതയോടെയുള്ള ഇടപെടലാണ് അബ്ദുള്‍ ഗഫൂറിന്റെ വലയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അബ്ദുള്‍ ഗഫൂര്‍ തന്നെ വലയിലാക്കുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടി ഏറെ സമയമെടുത്തു. ലഹരിയില്‍ നിന്നും പെണ്‍കുട്ടിയെ മോചിപ്പിക്കാനും സമയമെടുത്തു. കെണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പൊലീസിന്റെ സഹായം തേടി. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ റിമാൻഡ് ചെയ്തു.

പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്‌ക്ക് വിധേയയാക്കിയത്. കൗൺസിലിം​ഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കുന്നത്. അബ്ദുൾ ​ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസില്‍ നേരത്തെ പ്രതിയാണ്.

Tags: InstagramMDMASexualexploitationPocsoActAbdulGafoorMalappuram #Drugaddiction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ : ലഹരി മരുന്ന് ഒളിപ്പിച്ചത് പ്ലാസ്‌ക്കിനുള്ളിൽ

Local News

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

Kerala

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പുതിയ വാര്‍ത്തകള്‍

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.