കോട്ടയം: എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ഏപ്രില്‍ മുതല്‍ ക്യാഷ് ലെസ് സംവിധാനം നിലവില്‍ വരുമെങ്കിലും കൈക്കൂലിക്കു തടയിടാന്‍ അതുവഴി കഴിയുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെപ്പോലെ തന്നെ കൈക്കൂലിക്കു പേരുകേട്ടതാണ് രജിസ്‌ട്രേഷന്‍ വകുപ്പ്. ഒരു വിഭാഗം ആധാരമെഴുത്തുകാര്‍ വഴി കൈക്കൂലി വിഹിതം കൂടി നല്‍കുകയെന്നത് ഇപ്പൊഴും മാമൂലായി തുടരുന്നു. ഏപ്രില്‍ മുതല്‍ രജിസ്‌ട്രേഷന്‍ ഫീസ് അടക്കമുള്ള എല്ലാ പണമിടപാടുകളും ഇ പേമെന്റ് സംവിധാനം വഴി കാഷ് ലെസ് ആകുമെങ്കിലും കൈക്കൂലി കാഷായി തന്നെ കൊടുക്കേണ്ടിവരും.
സബ്ബ് രജിസ്ട്രാറാഫീസുകളില്‍ അഴിമതി കുറയ്‌ക്കുന്നതിന്‌റെ ഭാഗമായി ജനകീയ സമിതികള്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതില്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളുടെ പ്രതിനിധ്യം ഇല്ലെന്നത് മറ്റൊരു വസ്തുതയാണ്.
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെയാകെ ആധുനികവല്ക്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നാണ് മന്ത്രി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: